city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 09/05/2015) സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആനബാഗിലു ദ്വാരക നഗറിലെ നവീന കുമാരി (38)യുടെ പരാതിയിലാണ് കാവുഗോളി കിനില ഹൗസിലെ നാരായണി, ശശികല, ചന്ദ്രഹാസ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

2010 ജനുവരി 20 ന് സ്ഥലം രജിസ്റ്റര്‍ ചെയ്തു തരാമെന്ന് പറഞ്ഞ് പ്രതികള്‍ നവീന കുമാരിയില്‍ നിന്നും 22,40,000 രൂപ വാങ്ങിയിരുന്നു. പിന്നീട് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന് യുവതി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia