വീട്ടിലേക്കുള്ള റോഡ് സമീപവാസികള്‍ കുത്തിപ്പൊളിച്ച് മതില്‍ കെട്ടി ഗതാഗത തടസമുണ്ടാക്കിയതായി നഗരസഭ സെക്രട്ടറിയുടെ പരാതി; മൂന്നു പേര്‍ക്കെതിരെ കേസ്
Apr 9, 2018, 18:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2018) സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് സമീപവാസികള്‍ കുത്തിപ്പൊളിച്ച് മതില്‍ കെട്ടി ഗതാഗത തടസം ഉണ്ടാക്കിയ സംഭവത്തില്‍ നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുതുക്കൈ കുഞ്ഞിരാമന്റെ വീട്ടിലേക്കുള്ള റോഡ് കുത്തിപൊളിച്ച് മതില്‍ കെട്ടിയതിന് സമീപ വാസികളായ എം ജാനകി, എം സുനില്‍ ബാബു, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 15-ാം തീയ്യതിയാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കുകയും നഗരസഭാ എഞ്ചിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മതില്‍ പൊളിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ജാനകിയുടെ നേതൃത്വത്തില്‍ മതില്‍കെട്ടി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരാതിയുമായി കുഞ്ഞിരാമന്‍ വീണ്ടും നഗരസഭസെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Kanhangad, complaint, Case against 3 for blocking traffic < !- START disable copy paste -->
ഇതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കുകയും നഗരസഭാ എഞ്ചിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മതില്‍ പൊളിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ജാനകിയുടെ നേതൃത്വത്തില്‍ മതില്‍കെട്ടി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരാതിയുമായി കുഞ്ഞിരാമന്‍ വീണ്ടും നഗരസഭസെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Kanhangad, complaint, Case against 3 for blocking traffic