വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ ലീസിന് നല്‍കി; 2 പേര്‍ക്കെതിരെ കേസ്
Aug 3, 2017, 16:49 IST
വിദ്യാനഗര്‍:(www.kasargodvartha.com 03/08/2017) വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ സ്വന്തമെന്ന് ധരിപ്പിച്ച് ലീസിന് നല്‍കിയതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മേല്‍പറമ്പ് ഷഫീഖ് മന്‍സിലിലെ എം.എ മുഹമ്മദ് കുഞ്ഞി (73)യുടെ പരാതിയില്‍ മുളിയാര്‍ കോലാച്ചിയടുക്കത്തെ അബ്ദുല്‍ ഗഫൂര്‍ (40), തളങ്കരയിലെ മുഹമ്മദ് ഷാനവാസ് (38) എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്ഡ പോലീസ് കേസെടുത്തത്.
മുഹമ്മദ് കുഞ്ഞിയുടെയും ഭാര്യാ സഹോദരന്റെയും ഉടമസ്ഥതയിലുള്ള വിദ്യാനഗറിലെ അപാര്‍ട്ട്മെന്റിലെ രണ്ട് ഫ്ളാറ്റുകള്‍ ഗഫൂറിനും ഷാനവാസിനും വാടകയ്ക്ക് നല്‍കിയതായിരുന്നു. 2015 ജനുവരി 22 നും മാര്‍ച്ച് അഞ്ചിനുമാണ് എഗ്രിമെന്റ് തയ്യാറാക്കി മാസ വാടകക്ക് നല്‍കിയത്. എന്നാല്‍ ഇത് സ്വന്തമെന്ന് പറഞ്ഞ് തളങ്കര സ്വദേശിനികളായ രണ്ട് പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതം വാങ്ങി ലീസിന് നല്‍കിയെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Rent, Case, Vidya Nagar, Police, Wife, Investigation, Flat, case against 2 for cheating.