എസ് ഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ 10 പേര്‍ക്കെതിരെ കേസ്; സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Sep 1, 2017, 17:53 IST
കാസര്‍കോട്;(www.kasaragodvartha.com 01/09/2017) ഉളിയത്തടുക്കയില്‍ എസ് ഐയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി കേസ്. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. ഉളിയത്തടുക്കയില്‍ ഒരു സംഘം സെല്‍ഫിയെടുത്തുകൊണ്ടിരിക്കുന്നതിനിടെ അതുവഴി വന്ന എസ് ഐയെ യും പോലീസുകാരെയും അപമാനിക്കുന്ന തരത്തില്‍ സംഘത്തിലെ ചിലര്‍ സംസാരിച്ചുവെന്നും എസ് ഐ ഇതിനെ ചോദ്യം ചെയ്തതോടെ സംഘം പ്രകോപിതരാവുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ അസഭ്യം പറഞ്ഞതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പത്തുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. സംഘത്തില്‍പ്പെട്ട ഉളിയത്തടുക്കയിലെ ജംഷീറിനെ(23) പോലീസ് അറസ്റ്റ് ചെയ്തു.സാലി, സഫാസ്, മുസമ്മില്‍,നൗഷാദ് എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: News, Kasaragod, Kerala, Uliyathaduka, Police, Arrest, Case, SI, Case against 10 for disturbing police
Keywords: News, Kasaragod, Kerala, Uliyathaduka, Police, Arrest, Case, SI, Case against 10 for disturbing police