പര്‍ദ്ദധാരികള്‍ ഏറുന്നതില്‍ അസഹിഷ്ണുക്കള്‍ക്ക് അങ്കലാപ്പ്: ആരിഫലി
Jan 12, 2014, 20:30 IST
തൃക്കരിപ്പൂര്‍: മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ അവരുടെ ധാര്‍മിക ചിട്ടയനുസരിച്ചുള്ള വേഷവിധാനമായ പര്‍ദ്ദ ധരിക്കുന്നത് സമൂഹത്തിലെ ചിലര്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ചൂണ്ടിക്കാട്ടി. തൃക്കരിപ്പൂര്‍ ഇസ്‌ലാമിക് കള്‍ ചറല്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന കെയര്‍ സെന്റര്‍ ഫോര്‍ വിഷന്‍ ആന്‍ഡ് മിഷന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പര്‍ദ്ദ കണ്ട മാത്രയില്‍ മതമൗലികളായി എന്ന മട്ടില്‍ പോലും പ്രചാരണം നടത്തുന്നു. യഥാര്‍ത്ഥത്തില്‍ പര്‍ദ്ദയിലേക്കുള്ള വരവ് മത ബോധത്തിലേക്കും വിശാല മനസ്‌കതയിലേക്കും ഉള്ള വരവാണ്. അടുക്കളയില്‍ ഒതുങ്ങിയിരുന്ന വനിതകള്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ പ്രത്യുല്‍പ്പന്നമതികളായി വര്‍ത്തിക്കുന്നു.
മലബാറില്‍ വിശിഷ്യാ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ സമുദായത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വമ്പിച്ച പുരോഗതി ദൃശ്യമാണ്. കാസര്‍കോടിന്റെ സ്ഥിതി വിഭിന്നമാണ്. കുടുംബങ്ങളില്‍ ഒറ്റപ്പെടലുകള്‍ ഏറിവരുന്നു. വിദ്യാഭ്യാസത്തില്‍ മതേതര മാനങ്ങളുള്ള ധാര്‍മിക ബോധനം ഉണ്ടാവാത്തത് ഇതിനൊരു കാരണമാണ് അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ഉദയം കൊണ്ട കെജരീവാളിസം രാജ്യത്തെ വിപ്ലവമായി കാണാവുന്നതാണെന്ന് ബൈത്തുസ്സകാത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. കുറ്റിച്ചൂല്‍ തന്നെ അതിനൊരു ചാലക ശക്തിയായത് യാദൃശ്ചികമാവാം. അറബ് നാടുകളില്‍ കണ്ടതിന് സമാനമായ വിപ്ലവാത്മകത ദല്‍ഹിയില്‍ ഇന്ന് ദര്‍ശിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പര്‍ദ്ദ കണ്ട മാത്രയില്‍ മതമൗലികളായി എന്ന മട്ടില്‍ പോലും പ്രചാരണം നടത്തുന്നു. യഥാര്‍ത്ഥത്തില്‍ പര്‍ദ്ദയിലേക്കുള്ള വരവ് മത ബോധത്തിലേക്കും വിശാല മനസ്‌കതയിലേക്കും ഉള്ള വരവാണ്. അടുക്കളയില്‍ ഒതുങ്ങിയിരുന്ന വനിതകള്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ പ്രത്യുല്‍പ്പന്നമതികളായി വര്‍ത്തിക്കുന്നു.
മലബാറില്‍ വിശിഷ്യാ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ സമുദായത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വമ്പിച്ച പുരോഗതി ദൃശ്യമാണ്. കാസര്‍കോടിന്റെ സ്ഥിതി വിഭിന്നമാണ്. കുടുംബങ്ങളില്‍ ഒറ്റപ്പെടലുകള്‍ ഏറിവരുന്നു. വിദ്യാഭ്യാസത്തില്‍ മതേതര മാനങ്ങളുള്ള ധാര്‍മിക ബോധനം ഉണ്ടാവാത്തത് ഇതിനൊരു കാരണമാണ് അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ഉദയം കൊണ്ട കെജരീവാളിസം രാജ്യത്തെ വിപ്ലവമായി കാണാവുന്നതാണെന്ന് ബൈത്തുസ്സകാത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. കുറ്റിച്ചൂല്‍ തന്നെ അതിനൊരു ചാലക ശക്തിയായത് യാദൃശ്ചികമാവാം. അറബ് നാടുകളില്‍ കണ്ടതിന് സമാനമായ വിപ്ലവാത്മകത ദല്‍ഹിയില്‍ ഇന്ന് ദര്‍ശിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ജമാത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ല പ്രസിഡന്റ് വി.പി.ജുവൈരിയ, മേഖലാ നാസിം വി.പി.ബഷീര്‍ മാസ്റ്റര്‍ , തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എം.ടി.പി.കരീം, ഫാ. ജോസഫ് തണ്ണിക്കോട്ട്, കെ.വി.ലക്ഷ്മണന്‍ , ഐ.സി.സി.പ്രസിഡന്റ് കെ.അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. കെ.വി.പി.കുഞ്ഞഹമ്മദ് സ്വാഗതവും വി.സി.മുഹമ്മദ് ഇക് ബാല്‍ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററിന്റെ കെയര്‍ സെന്റര്‍ ഫോര്‍ വിഷന്‍ ആന്‍ഡ് മിഷന്‍ സമുച്ചയത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ശിലാസ്ഥാപനം നിര്‍വഹിക്കുന്നു. |
Keywords: Kerala, Kasaragod, Pardha, Muslim , Girls, Womens, Arif Ali, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752