നിയന്ത്രണം വിട്ട കാര്‍ പുഴക്കരികില്‍ തെങ്ങിലിടിച്ച് നിന്നു; ഒഴിവായത് വന്‍ ദുരന്തം
Apr 25, 2018, 20:51 IST
നീലേശ്വരം: (www.kasargodvartha.com 25.04.2018) നിയന്ത്രണം വിട്ട കാര്‍ തെങ്ങിനിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പടന്നക്കടപ്പുറത്തെ ഹനീഫ്, ഓര്‍ച്ചയിലെ മറിയുമ്മ, റെജിന എന്നിവര്‍ക്കാണ് കാറപകടത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 കെ 8681 നമ്പര്‍ സ്വിഫ്റ്റ് കാറാണ് ഓര്‍ച്ചയില്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി പുഴയോരത്തെ തെങ്ങിനിടിച്ചു നിന്നത്.
അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെയും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ തെങ്ങിനിടിച്ച് നിന്നില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. പുതുതായി നിര്‍മ്മിച്ച ഓര്‍ച്ച പാലത്തിന്റെ അപ്രോച്ച് റോഡില്‍ അപകടം പതിവാണ്. പുഴയോരത്തു കൂടി കടന്നുപോകുന്ന റോഡിന് പുഴയോരത്ത് ഭിത്തി നിര്‍മ്മിക്കാത്തത് അപകടഭീതി വര്‍ധിപ്പിക്കുന്നു. പലപ്പോഴും പുതിയ റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകാറുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Nileshwaram, Accident, Car, Car-Accident, River, Car Hit In To Coconut Tree