നിയന്ത്രണംവിട്ട കാര്‍ റെയില്‍വേ ഗേറ്റിലിടിച്ചു; ഗേറ്റിന്റെ ലോക്കിംഗ് സംവിധാനം തകര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Jul 24, 2019, 10:26 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24.07.2019) നിയന്ത്രണംവിട്ട കാര്‍ റെയില്‍വേ ഗേറ്റിലിടിച്ചു. ഗേറ്റിന്റെ ലോക്കിംഗ് സംവിധാനം തകര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബീരിച്ചേരി റെയില്‍വേ ഗേറ്റാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റെയില്‍വേ ഗേറ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗേറ്റിന്റെ ലോക്കിംഗ് സംവിധാനം തകരാറിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും വാഹനങ്ങള്‍ രാമവില്യം ഗേറ്റ് വഴി തിരിച്ചുവിടുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ജീവനക്കാരെത്തിയ ശേഷമാണ് ഗേറ്റിന്റെ തകരാര്‍ പരിഹരിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Car-Accident, Car hit in Railway gate
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Trikaripur, Car-Accident, Car hit in Railway gate
< !- START disable copy paste -->