ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ശേഷം മതിലിലിടിച്ച് നിന്നു; രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്ക്
Aug 3, 2017, 10:50 IST
ഇരിയണ്ണി: (www.kasargodvartha.com 03/08/2017) ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ശേഷം മതിലിലിടിച്ച് നിന്നു. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെ ഇരിയണ്ണി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിന് സമീപത്താണ് സംഭവം.
അപകടത്തില്‍ ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ കരിവേടകത്തെ ആല്‍ഫി മാര്‍ട്ടിന്‍(16), കരിവേടകത്തെ അന്‍സില റോസ് തോമസ്(16) എന്നിവര്‍ക്ക് പരിക്കേറ്റു. ആല്‍ഫിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും അന്‍സിലയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പേരടുക്കം റോഡില്‍ നിന്ന് അമിത വേഗതയിലെത്തിയ കാര്‍ പാഞ്ഞുകയറുകയായിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ കൂടിനില്‍ക്കുകയായിരുന്ന ഭാഗത്തേക്കാണ് കാര്‍ ഇരച്ചെത്തിയത്. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ ഓടിമാറിയെങ്കിലും തിക്കിലും തിരക്കിലും പെട്ട് അതിന് കഴിയാതിരുന്ന രണ്ട് പെണ്‍കുട്ടികളെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സമീപത്തെ മതില്‍ തകര്‍ത്ത കാര്‍ ലക്ഷംവീട് കോളനിയിലെ വിജയന്റെ വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. നാട്ടുകാര്‍ എത്തിയാണ്പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആല്‍ഫി മാര്‍ട്ടിനെ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഡ്രൈവിംഗ് പഠിക്കുകയായിരുന്നുവെന്നും ഇതാണ് അപകടത്തിനടയാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Bus, Car, Injured, Kasaragod, School, Students, News, Hospital,Over speed, Car accient; Two injured.