കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി; യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
May 18, 2020, 15:44 IST
ഉദുമ: (www.kasargodvartha.com 18.05.2020) കാര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 5.45 മണിയോടെ ഉദുമയിലാണ് അപകടമുണ്ടായത്. പാലക്കുന്ന് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഉദുമ റസ്റ്റോന്റിന് സമീപത്തെ യു ടേണിന് അടുത്ത് വെച്ച് നിയന്ത്രണം വിട്ട് ഉദുമ സര്‍വീസ് സഹകരണ ബാങ്കിന്റെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ടെക്‌സ്റ്റെല്‍ കടയുടെ മുന്നിലേക്ക് പാഞ്ഞുകയറി ഷെല്‍ട്ടറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
കടയുടെ രണ്ട് ഷെല്‍ട്ടറും അകത്തെ ഗ്ലാസും തകര്‍ന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് എത്തി ക്രെയിനിന്റെ സഹായത്തോടെ കാര്‍ മാറ്റി.
Keywords: Kasaragod, Uduma, Kerala, News, Car, Accident, Car accident in Uduma
കടയുടെ രണ്ട് ഷെല്‍ട്ടറും അകത്തെ ഗ്ലാസും തകര്‍ന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് എത്തി ക്രെയിനിന്റെ സഹായത്തോടെ കാര്‍ മാറ്റി.
Keywords: Kasaragod, Uduma, Kerala, News, Car, Accident, Car accident in Uduma