കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; ഓട്ടോറിക്ഷയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡരികിലെ സൂചന ബോര്‍ഡിലേക്ക് പാഞ്ഞുകയറി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Jun 24, 2019, 18:49 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2019) കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. ഓട്ടോറിക്ഷയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ റോഡരികിലെ സൂചന ബോര്‍ഡിലേക്ക് പാഞ്ഞുകയറി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കെ എസ് ടി പി റോഡില്‍ ചളിയങ്കോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്ത് നിന്നും ബേക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 എസ് 909 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.
അമിതവേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയെ മറികടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു ഓട്ടോറിക്ഷയിലിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് സൂചന ബോര്‍ഡിലേക്ക് പാഞ്ഞുകയറിയത്. കാറിലുണ്ടായിരുന്നവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. റമീസ് എന്നയാളാണ് കാറോടിച്ചിരുന്നത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Accident, Car-Accident, Car Accident in KSTP Road
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Road, Accident, Car-Accident, Car Accident in KSTP Road
< !- START disable copy paste -->