കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നാലു പേര്‍ക്ക് പരിക്ക്
Jun 7, 2018, 13:32 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2018) കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. കാര്‍ നിയന്ത്രണംവിട്ട് കള്‍വര്‍ട്ടിലിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. മേല്‍പറമ്പ് കട്ടക്കാലില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കെഎല്‍ 60 എല്‍ 2509 നമ്പര്‍ ആള്‍ട്ടോ കാര്‍ കട്ടക്കാലിലെ കള്‍വര്‍ട്ടിലിടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശികളായ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ നാലു പേരെ കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലും നിസാര പരിക്കേറ്റ ഒരാളെ ദേളി സഅദിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗളൂരുവിലെ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ഇക്കഴിഞ്ഞ മെയ് 26 ന് ഇതേ കള്‍വര്‍ട്ടറില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നേവല്‍ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാഴ്ചക്കിടെ ഇതേസ്ഥലത്ത് വീണ്ടും അപകടമുണ്ടായത്. ഇവിടെ അപകടം പതിവായതോടെ റോഡില്‍ സപീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. വ്യാഴാഴ്ച രാവിലെ ഉദുമയില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Airport, Road, Accident, Melparamba, Car accident in Kattakkal
< !- START disable copy paste -->