റോഡില്‍ വെച്ച കല്ലില്‍ തട്ടിയ പുത്തന്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 16, 2018, 12:55 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2018) റോഡില്‍ വെച്ച കല്ലില്‍ തട്ടിയ പുത്തന്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. കുടുംബം തലനാരിഴയ്ക്കാണ് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വിദ്യാനഗര്‍ പ്രിന്‍സ് കോംപൗണ്ടിലെ മസ്ഊദും കുടുംബവുമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.40 മണിയോടെ നായന്‍മാര്‍മൂല നാലാംമൈലിലാണ് സംഭവം.
പെരിയ കുണിയയിലെ ബന്ധുവിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് മതിലിലിടിച്ചത്. മുന്നില്‍ പോവുകയായിരുന്ന ബസ് കല്ലില്‍ തട്ടാതെ വെട്ടിച്ച് പോയെങ്കിലും പിന്നാലെ വന്ന കാര്‍ കല്ലിലിടിക്കുകയായിരുന്നു. കല്ലില്‍ തട്ടിയ ഉടനെ കാറിന്റെ എഞ്ചിന്‍നിലയ്ക്കുകയും കാര്‍ റോഡരികിലെ മതലില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. കാറില്‍ നിന്നും കൂട്ട നിലവിളി ഉയര്‍ന്നതോടെ ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തിറക്കിയത്.ഇവര്‍ക്ക് നിസാര പരിക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Car-Accident, Road, Wall Collapsed, Stuck On The Stone, Car accident; Family Escaped. < !- START disable copy paste -->