Cannabis seized | തിരഞ്ഞെടുപ്പ് മുന്നൊരുക്കം; റെയിൽവെ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം
Mar 27, 2024, 01:02 IST
കാസർകോട്: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപിന് മുന്നോടിയായി കാസർകോട് എക്സൈസ് സർകിൾ ഇൻസ്പെക്ടർ അമൽ രാജനും സംഘവും കാസർകോട് ഐബിയും ആർപിഫും സംയുക്തമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.680 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.
പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർനടപടികൾക്കായി കേസ് കാസർകോട് എക്സൈസ് റേൻജ് ഓഫീസിന് കൈമാറി. പ്രതിക്കായി കാസർകോട് സർകിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഞ്ചാവ് പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബി എസ് മുഹമ്മദ് കബീർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എം എം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി എൻ ദീപു, ആർ കെ അരുൺ, ആർപിഎഫ് എഎസ്ഐ എം ഡി അജിത് കുമാർ, സി എസ് സനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ പി രാജീവൻ, കോൺസ്റ്റബിൾ വി ടി രാജേഷ് എന്നിവരും പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cannabis seized from railway station