വനിതകള്‍ക്ക് കേക്ക് നിര്‍മ്മാണ പരിശീലനം നല്കി വനിതാ ദിനം
Mar 8, 2020, 20:18 IST
നീലേശ്വരം: (www.kasargodvartha.com 08.03.2020) ലോക വനിതാ ദിനത്തില്‍ ജെ സി ഐ നീലേശ്വരം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി കേക്ക് നിര്‍മ്മാണ പരിശീലന പരിപാടി നടത്തി. പ്രശസ്ത കേക്ക് നിര്‍മ്മാണ വിദഗ്ദ്ധ ശ്രുതി മനോജ് കണ്ണൂര്‍ പരിപാടി നയിച്ചു. യോഗത്തില്‍ ജേസിറെറ്റ് വിംഗ് ചെയര്‍പേഴ്സണ്‍ ജെയ്സി പ്രവീണ്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ പി വി തുളസീരാജ് ഉദ്ഘാടനം ചെയ്തു. സ്വപ്രയത്നത്തിലൂടെ ബിസിനസ് മേഖലയില്‍ മുന്നേറുന്ന ജേസിറെറ്റ് വിംങ് അംഗമായ സംഗീതാ അഭയനെ ആദരിച്ചു. ഭാവി പരിപാടികളെപ്പറ്റി പ്രസിഡന്റ് പ്രവീണ്‍ മേച്ചേരി വിശദീകരിച്ചു. ഡോ. പി. രതീഷ് പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഗായത്രി ജയചന്ദ്രന് സ്വാഗതവും ഡോ. രമ്യ രതീഷ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ നൂറോളം വനിതകള്‍ പങ്കെടുത്തു.
Keywords: Nileshwaram, Kasaragod, Kerala, News, Women's-day, Training, inauguration, Cake making training conducted in Women's day