city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആളില്ലാത്ത സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് പഞ്ചായത്ത്; പ്രവര്‍ത്തിക്കായി പൊടിച്ചത് ലക്ഷങ്ങള്‍

മംഗല്‍പാടി: (www.kasargodvartha.com 24.06.2018) ആളില്ലാത്ത സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍. ദേശീയപാത 66 ല്‍ ആളുകള്‍ക്ക് പ്രയോജനമില്ലാത്ത പല സ്ഥലങ്ങളിലുമാണ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ച് ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. ആള്‍കള്‍ക്ക് ഉപകാരമില്ലാത്ത പ്രദേശത്ത് എന്തിനാണ് ബസ് ഷെല്‍ട്ടറെന്നാണ് നാട്ടുകാരുടെ ചോദ്യം.

നയാബസാര്‍ മാവേലി സ്റ്റാറിന് മുന്നില്‍ ചില ലോക്കല്‍ ബസുകള്‍ മാത്രം നിര്‍ത്തുന്ന സ്ഥലത്തും ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. മംഗളൂരുവിലേക്കും കാസര്‍കോട്ടും പോകാന്‍ പെര്‍മുദെ, ബന്തിയോട് ഭാഗങ്ങൡല ആയിരക്കണക്കിന് ആളുകള്‍ക്ക് ബസ് കാത്തിരിക്കാന്‍ ബന്തിയോട് ജംഗ്ഷനില്‍ നല്ലൊരു ബസ് ഷെല്‍ട്ടറില്ല. ഇവിടെ ഒരു സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കാലപഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞുവീഴാറായ ഒരു പഴകിയ ഫ്‌ളക്‌സ് ഷീറ്റ് കൊണ്ട് മറച്ച ബസ് ഷെല്‍ട്ടറാണുള്ളത്. ഇവിടെ ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കാതെ ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 ആളില്ലാത്ത സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് പഞ്ചായത്ത്; പ്രവര്‍ത്തിക്കായി പൊടിച്ചത് ലക്ഷങ്ങള്‍

പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡായിരുന്നിട്ടുപോലും പ്രദേശത്ത് മഴ കൊള്ളാതെ നില്‍ക്കാനുള്ള ഒരു ബസ് സ്‌റ്റോപ്പില്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവുകയാണ്. പെര്‍മുദെ ഭാഗത്തേക്ക് പോകാന്‍ ബസ് കയറാനായി ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ ദൂരത്തേക്ക് സ്ത്രീകള്‍ കുട്ടികളെയുമായി ഓടുന്നത് നിത്യ കാഴ്ചയാണ്. മുട്ടം ഗേറ്റില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ബസ് ഷെല്‍ട്ടറും ബസ് നിര്‍ത്തുന്ന സ്ഥലത്തു നിന്നും ഒരുപാട് ദൂരെയാണ്. ബന്തിയോട് ഒരു ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bus, Panchayath, Bus Shelter, Constructed, Protested, Bus Shelter constructed in places where there is no passengers; natives protested. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia