വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 18ന് സൂചനാ ബസ് സമരം; അതിര്‍ത്തിയില്‍ ഇന്ധനവില 5 രൂപയിലധികം വ്യത്യാസമെന്ന് ബസുടമകള്‍
Aug 11, 2017, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2017) വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് 18ന് സൂചനാ ബസ് സമരം നടത്തുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ബാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം വിഷയം പഠിച്ച് ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാളിതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി.
ഡീസല്‍, സ്‌പെയര്‍പാര്‍ട്ട്‌സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മ്മാണം, ടയര്‍, വര്‍ക്ക്‌ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ദ്ധനവ് ബസ് വ്യവസായത്തെ തകര്‍ച്ചയില്‍ എത്തിച്ചിരിക്കയാണ്. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ ലിറ്ററിന് 56 രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61 രൂപയലധികമാണ്. അഞ്ച് രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലിന് വരുന്നത്. ജി എസ് ടി വന്നതിന് ശേഷം കര്‍ണാടക ഗവണ്‍മെന്റ് നികുതി ഇളവ് അനുവദിച്ചതാണ് വില കുറയാന്‍ കാരണം. മാഹിയെകാള്‍ വിലക്കുറവാണ് ഇപ്പോള്‍ കര്‍ണാടക അതിര്‍ത്തിയിലുള്ളത്.
വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ്് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ബസുകളുടെ വരുമാനം 40 ശതമാനത്തോളം കുറഞ്ഞ് വ്യവസായം കടുത്ത പ്രതിസന്ധിയിലായിരിക്കയാണ്. ഇതിന് അടിയന്തിര പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, 140 കി മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, സ്‌റ്റേജ് കാര്യേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ജനുവരി 24ന് നടത്തിയ സര്‍വ്വീസ് നിര്‍ത്തിവെക്കല്‍ സമരത്തെ തുടര്‍ന്ന് 27ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത അനുരഞ്ജനയോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ മാത്രം 55 ശതമാനം വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ചേസിസിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം രൂപയുടെ വര്‍ദ്ധനവുണ്ടായി. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല സ്വകാര്യബസുകള്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുന്ന മേഖലയില്‍ കെഎസ്ആര്‍ടിസി ആര്‍ ടി ഒയുടെ പെര്‍മിറ്റ് പോലും ഇല്ലാതെ സര്‍വ്വീസ് നടത്തുന്നതുമൂലം പൊതുമേഖലയും സ്വകാര്യമേഖലയും ഒരു പോലെ നശിക്കുകയാണെന്നും അത് കൊണ്ട് ഒരു ട്രാന്‍സ്‌പോര്‍ട്ട് നയം തന്നെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 90 ശതമാനത്തിലധികം സാധാരണ യാത്രക്കാര്‍ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാസൗകര്യം ഒരുക്കിക്കൊടുക്കുന്ന സ്വകാര്യബസ് മേഖല നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് 14ന് കലക്‌ട്രേറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി മുഹമ്മദ് കുഞ്ഞി, ജോയിന്റ് സെക്രട്ടറി ശങ്കരനായക്, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍ എം ഹസൈനാര്‍, സെക്രട്ടറി സി എ മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bus, Students, Strike, News, Diesel, Spare Parts, Insurance Premium, Tire, Bus owners demands increase student's ticket price, strike starts on 18th.