ബസ്സ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു; സീറ്റില്‍ നിന്ന് തെറിച്ചുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
May 14, 2019, 22:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2019) ബസ്സ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് തെറിച്ചുവീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതിനിടയില്‍ നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് സര്‍വ്വീസ് നടത്തുന്ന കെ എല്‍ 13 എ കെ 7045 നമ്പര്‍ ബസാണ് നിയന്ത്രണം വിട്ടത്.
ബസ് നിയന്ത്രണം വിട്ടതോടെ സീറ്റില്‍ നിന്നും തെറിച്ചുവീണ വേലേശ്വരത്തെ രമേശന്റെ ഭാര്യയും ചിത്താരി ജമാഅത്ത് സ്‌കൂള്‍ അധ്യാപികയുമായ കെടി പ്രിയ മോള്‍, മകള്‍ സ്‌നേഹ, സഹോദരി രജനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ അപകടം വരുത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Keywords: Kerala, News, Kasaragod, Kanhangad, Bus, Injured, Busstand, Driver, Police, Case, Bus lost control; 3 Injured after falling from seat; Case registered against bus driver.