നാട്ടുകാരെ ചിരിപ്പിച്ചും ഒടുവില്‍ കരയിപ്പിച്ചും ബസ് കണ്‍ഡക്ടര്‍ സതീശന്‍ യാത്രയായി
Dec 28, 2017, 14:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28.12.2017) നാട്ടുകാരെ ചിരിപ്പിച്ചും ഒടുവില്‍ കരയിപ്പിച്ചും ബസ് കണ്‍ഡക്ടര്‍ സതീശന്‍ യാത്രയായി. പിലിക്കോട് വയലിലെ പരേതനായ കൃഷ്ണന്‍- മാധവി ദമ്പതികളുടെ മകന്‍ സതീശന്റെ (43) ആകസ്മികമായ മരണം നാടിനെ കണ്ണിരണിയിച്ചു. നര്‍മ്മ രസങ്ങള്‍ കൊണ്ട് നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു സതീശന്‍.
ഏതാനും വര്‍ഷം മുമ്പാണ് സതീശനെ അസുഖം വേട്ടയാടിയത്. മംഗളൂരു ഉള്‍പെടെയുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സതീശന്‍ ഒരു വര്‍ഷത്തോളമായി വീണ്ടും കണ്‍ഡക്ടര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. പയ്യന്നൂര്‍ -കാഞ്ഞങ്ങാട് റൂട്ടിലും ചീമേനി- പയ്യന്നൂര്‍ റൂട്ടിലും കണ്‍ഡക്ടറായിരുന്ന സതീശന്‍ വലിയൊരു സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.
വ്യാഴാഴ്ച രാവിലെ പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ച സതീശനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഞെട്ടലോടെയാണ് സതീശന്റെ മരണം നാട്ടിലറിഞ്ഞത്. മൃതദേഹം സൂക്ഷിച്ച ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലേക്കും വീട്ടിലേക്കും നൂറു കണക്കിനാളുകളാണ് എത്തിയത്.
ബസ് കണ്‍ഡക്ടര്‍ എന്ന നിലയിലും ജനപ്രിയനായിരുന്നു സതീശന്‍. ഗള്‍ഫിലുള്ള സഹോദരന്‍ അജേഷ് വൈകിട്ടോടെ നാട്ടിലെത്തിയ ശേഷം
വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് സംസ്‌കാരം നടക്കും.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്‍ഡക്ടര്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Cheruvathur, News, Hospital, Treatment, Bus Conductor Satheeshan no more.