വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപണം; കണ്ടക്ടറെ ബസ് തടഞ്ഞ് മര്‍ദിച്ചു
Aug 14, 2017, 20:29 IST
പെരിയ: (www.kasargodvartha.com 14.08.2017) വിദ്യാര്‍ത്ഥികളോട് യാത്രാസമയത്ത് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ മര്‍ദിച്ചു. ബന്തടുക്ക -കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എയ്ഞ്ചല്‍ ബസ് കണ്ടക്ടര്‍ വിപിനെയാണ് തിങ്കളാഴ്ച രാവിലെ പെരിയയില്‍ ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞ് മര്‍ദ്ദിച്ചത്.
ബസ് കണ്ടക്ടര്‍ വിപിന്‍ വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ബസ് പെരിയയില്‍ വെച്ച് തടഞ്ഞത്. എന്നാല്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസില്ലാത്തതിനാല്‍ നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുമ്പോള്‍ വിദ്യാര്‍ത്ഥികളോട് ഒതുങ്ങി നില്‍ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും കണ്ടക്ടര്‍ വിപിന്‍ പറയുന്നു.
അതേ സമയം കഴിഞ്ഞ ദിവസം എയ്ഞ്ചല്‍ ബസിലെ കണ്ടകടര്‍ വിപിനും സ്വകാര്യ ബസായ വിക്രം ബസിലെ കണ്ടക്ടര്‍ രവിയും തമ്മില്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പെരിയയില്‍ തന്റെ ബസ് തടഞ്ഞതെന്നാണ് വിപിന്‍ പറയുന്നത്. ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ വാക്കേറ്റത്തിനിടയില്‍ രവി വിപിനിനെ വെല്ലു വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആളുകളെ കൂട്ടി ബസ് തടഞ്ഞ് തന്നെ അക്രമിക്കാന്‍ ശ്രമിച്ചതാണെന്നും വിപിന്‍ ആരോപിക്കുന്നു. സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Periya, news, Bus, Assault, Bus conducted assaulted by gang