city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടൂര്‍വളവില്‍ വീണ്ടും അപകടം; ബസ് നിയന്ത്രണംവിട്ട് റോഡരികിലെ ഭിത്തിയിലിടിച്ചു

മുള്ളേരിയ: (www.kasargodvartha.com 05.11.2019) കോട്ടൂര്‍വളവില്‍ വീണ്ടും അപകടം. ബസ് നിയന്ത്രണംവിട്ട് റോഡരികിലെ ഭിത്തിയിലിടിച്ചു. അഡൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ അപകടത്തില്‍പെട്ടത്. താഴേക്ക് പതിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇക്കഴിഞ്ഞ ശനിയാഴ്ച ഇവിടെ ബൈക്കില്‍ സിമെന്റ് കയറ്റിവരികയായിരുന്ന ലോറിയിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരണപ്പെട്ടിരുന്നു. കോട്ടൂരിലെ ഈശ്വരഭട്ടാണ് മരിച്ചത്. കോട്ടൂര്‍വളവില്‍ അപകടം പതിവാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അപകടം ഇല്ലാതാക്കാനായി വളവ് നികത്തണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. വാഹനങ്ങളുടെ വേഗത കുറക്കാനുള്ള മറ്റു സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടൂര്‍ വളവില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു തീര്‍ത്ഥാടകര്‍ മരിച്ച സംഭവവുമുണ്ടായിരുന്നു.

കോട്ടൂര്‍വളവില്‍ വീണ്ടും അപകടം; ബസ് നിയന്ത്രണംവിട്ട് റോഡരികിലെ ഭിത്തിയിലിടിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Mulleria, Accident, Bus-accident, Bus Accident in Kottoor Valavu
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia