ബഡ്‌സ് സ്‌കൂള്‍ നിര്‍മാണത്തിനുള്ള പണംതട്ടിയ നടപടി, സി പി എം മൗനം ദുരൂഹമെന്ന് യൂത്ത് ലീഗ്
Aug 4, 2017, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബോവിക്കാനം ബഡ്‌സ് സ്‌കൂളിന്റെ ഭക്ഷണശാലയുടെ നിര്‍മാണം നടത്തുന്നതിന് അനുവദിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ സി പി എം, ഡി വൈ എഫ് ഐ നേതാക്കള്‍ക്കുള്ള പങ്കാളിത്തം പുറത്തുവന്നിട്ടും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തത് ദുരൂഹമാണെന്നും, സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സി പി എം നടത്തുന്നത് വഞ്ചനയും, മുതലക്കണ്ണീരുമാണെന്ന് വ്യക്തമാകുന്നതാണ് ബോവിക്കാനത്തെ സംഭവം. ഡി വൈ എഫ് ഐ ഭാരവാഹിയെ കണ്‍വീനറാക്കി സി പി എം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹി തന്നെ നടത്തിയ അഴിമതി മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നിട്ടും നടപടിയെടുക്കാനോ, പ്രതികരിക്കാനോ മുതിരാത്ത സി പി എം നിലപാട് അഴിമതിക്ക് ചൂട്ടു പിടിക്കലാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Buds School, CPM, Cheating, Muslim-league, Leader, Ashraf Edneer, TD Kabeer.