പിഞ്ചുസഹോദരങ്ങളുടെ അപകട മരണം; ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
Jul 25, 2018, 10:18 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2018) റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്കുകളിലും കാറിലും ഇടിച്ച് പിഞ്ചുസഹോദരങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ് - മഅ്സൂമ ദമ്പതികളുടെ മക്കളായ മില്‍ഹാജ് (അഞ്ച് വയസ്), സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടുക്കത്ത്ബയല്‍ യുപി സ്‌കൂളിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അതേ ദിശയിലേക്കുള്ള ബുള്ളറ്റിലും കാറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Related News:
പിഞ്ചുസഹോദരങ്ങളുടെ മരണത്തില്‍ നാട് തേങ്ങുന്നു; റോഡ് നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി

കാസര്‍കോട്ടെ കൂട്ട വാഹനാപകടം: ഒരു കുട്ടി കൂടി മരിച്ചു
കാസര്‍കോട്ട് കൂട്ടവാഹനാപകടം; ഒരു കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണം ദേശീയപാതയിലെ കുഴി, കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Investigation, Death, Brothers, Accidental-Death, Adkathbail, Bus-driver, Brothers Accidental death; Police case against Bus Driver
< !- START disable copy paste -->