അന്നേ കുലുങ്ങി ഷിറിയ പാലം, ഇന്നും കുലുങ്ങാതെ അധികൃതര്‍!
Nov 5, 2014, 20:10 IST
ഖാലിദ് ചെങ്കള
കുമ്പള: (www.kasargodvartha.com 05.11.2014) ഷിറിയ പാലം അപകടത്തിലായിട്ടു കാലങ്ങളായെങ്കിലും അധികൃതര്‍ കുലുങ്ങുന്നില്ല. പാലത്തിലെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറമേക്ക് തള്ളി നില്‍ക്കുകയാണ്. കൈവരികള്‍ നേരത്തേ തന്നെ തകര്‍ന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടെ വേറൊരു പാലം പണിയുമെന്നും നിലവിലെ പാലം അറ്റകുറ്റപ്പണി നടത്തി നന്നാക്കുമെന്നും അധികൃതര്‍ വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും അക്കാര്യം ഒരിഞ്ചു പോലും മുന്നോട്ടു പോകുന്നില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Bridge, Kasaragod, Kerala, National Highway, Road, Construction Plan, Natives, Vehicles, Bridge Shakes, No Shakes for Authority.
മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖ് ഇക്കാര്യം നിയമ സഭയില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടത്രേ. റോഡ് ടാര്‍ ചെയ്യുമ്പോള്‍ പാലം ടാര്‍ ചെയ്യാതെ വിടുകയാണ് പതിവ്. ഇതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്കു ആക്കം കൂട്ടിയതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
പാലം നന്നാക്കുന്നില്ലെങ്കിലും പുറമേക്കു തള്ളി നില്‍ക്കുന്ന കമ്പികള്‍ മുറിച്ചു മാറ്റാനെങ്കിലും അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ടണ്‍ കണക്കിനു ഭാരം വഹിച്ചു കൊണ്ടുള്ള ട്രക്കുകളടക്കം ആയിരക്കണക്കിനു വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നു പോകുന്ന ദേശീയ പാതയിലാണ് അപകട നിലയിലായ പാലമുള്ളത്.
1968 ലാണ് ഷിറിയ പാലം പണിതത്. അറ്റകുറ്റപ്പണി നടത്താത്തതാണ് ഇപ്പോഴത്തെ കേടുപാടുകള്‍ക്കു കാരണമെന്നു കാസര്‍കോട് നാഷണല്‍ ഹൈവേ അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു.
പാലത്തിന്റെ സ്ലാബിന്റെ കോട്ടിംഗിനു മാത്രമാണ് തകരാറുള്ളത്. അത് പുതുതായി സ്ലാബ് ചെയ്താല്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഷിറിയ, കുമ്പള, നീലേശ്വരം പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റു തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊങ്ങി നില്‍ക്കുന്ന കമ്പികള്‍ മുറിച്ചു മാറ്റാന്‍ പോലുമുള്ള പ്രവൃത്തികള്‍ക്ക് ഹൈവേ വിഭാഗത്തില്‍ ഫണ്ടില്ലെന്നും കോണ്‍ട്രാക്ടര്‍മാര്‍ ആരെങ്കിലും സൗജന്യമായി ജോലി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലത്തിലെ ഇളകി നില്‍ക്കുന്ന കമ്പികള്‍ പലപ്പോഴും വാഹനങ്ങളുടെ ചക്രങ്ങളില്‍ കുടുങ്ങുന്നു. കാല്‍ നട യാത്രക്കാര്‍ക്കും കമ്പികള്‍ ഭീതി ഉയര്‍ത്തുന്നുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Bridge, Kasaragod, Kerala, National Highway, Road, Construction Plan, Natives, Vehicles, Bridge Shakes, No Shakes for Authority.