കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ക്ക് ആശ്വാസം; കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചു
Feb 20, 2019, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2019) കൈക്കുഞ്ഞുങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ക്ക് ആശ്വാസം. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചു. ഇവിടെ മുലയൂട്ടല്‍ കേന്ദ്രം ഇല്ലാത്തത് റെയില്‍വേ സ്റ്റേഷന്‍ വഴി കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയ പ്രയാസമായിരുന്നു.
പ്രശ്‌നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ക്ലബ് ചന്ദ്രഗിരിയുടെ ഭാരവാഹികള്‍ മുന്‍കൈയ്യെടുത്താണ് റെയില്‍വേ സ്‌റ്റേഷനില്‍ ഫീഡിംഗ് റൂം നിര്‍മിക്കാനായി രംഗത്തിറങ്ങിയത്. കഴിഞ്ഞമാസം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷമിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഫീഡിംഗ് റൂം നിര്‍മ്മിക്കാനാവശ്യമായ അനുമതിപത്രത്തിനു വേണ്ടി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച അനുമതി ലഭിക്കുകയും തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കി ഫീഡിംഗ് റൂം തുറന്നു കൊടുക്കുകയുമായിരുന്നു.
കാസര്‍കോട് എം പി സ്ഥലം സന്ദര്‍ശിക്കുകയും ലയണ്‍സ് ക്ലബ്ബ് ത്വരിതഗതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Railway station, Breastfeeding room opened in Kasaragod Railway Station
< !- START disable copy paste -->