ബോവിക്കാനം അക്രമം: 200 പേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍
Feb 3, 2015, 15:23 IST
മുള്ളേരിയ: (www.kasargodvartha.com 03/02/2015) ബോവിക്കാനം, പൊവ്വല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടു ആദൂര്‍ പോലീസ് അഞ്ചു കേസെടുത്തു. 200 ഓളം പേരെ ഇതില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഒരാളെ അറസ്റ്റു ചെയ്തു.
അതിനിടെ തിങ്കളാഴ്ച രാത്രി മല്ലത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിനു പൊവ്വലിനും ബോവിക്കാനത്തിനും ഇടയില്‍ വെച്ചു കല്ലേറുണ്ടായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ബോവിക്കാനം കൊടവഞ്ചിയിലെ രമേഷാണ്(26)അറസ്റ്റിലായതത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തു. ഞായറാഴ്ച രാത്രി ബോവിക്കാനത്തുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.
വിജയ ശക്തി സംഗമത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ എട്ടാംമൈലില്‍ വെച്ചുണ്ടായ കല്ലേറില്‍ അമ്മങ്കോട്ടെ അരുണാക്ഷി (54)യ്ക്കു പരിക്കേറ്റ സംഭവത്തില്‍ ഒരുസംഘം ആളുകള്‍ക്കെതിരെ കേസെടുത്തു.
ഇതേസ്ഥലത്തു വെച്ചുണ്ടായ മറ്റൊരു കല്ലേറില്‍ അമ്മങ്കോട്ടെ ശരത് നല്‍കിയ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയും കേസെടുത്തു. മുതലപ്പാറയിലെ കുടുംബ ക്ഷേത്രത്തിനു പെയിന്റടിച്ച സംഭവത്തില്‍ രമേശന്‍ നല്‍കിയ പരാതിയിലും, വീടിനു കല്ലെറിഞ്ഞു ജനല്‍ ഗ്ലാസ് തകര്‍ത്തതിനു എട്ടാംമൈലിലെ ലക്ഷ്മി നല്‍കിയ പരാതിയിലും ആണ് മറ്റു കേസുകള്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Mulleria, arrest, Police, case, custody,
Advertisement: