ബോവിക്കാനം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് ഓട്ടോ തകര്‍ത്ത കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
Jan 13, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 13/01/2017) ബോവിക്കാനത്ത് ബുധനാഴ്ച വൈകുന്നേരമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് സിപിഎം പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. ബോവിക്കാനം നുസ്രത്ത് നഗറിലെ ടി.പി അബ്ദുല്‍ മുത്തലിബിനെ (48)യാണ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ബി.ജെ.പി പ്രവര്ത്തകന് അമ്മങ്കോട്ടെ ഭരത് രാജിനെ അക്രമിച്ച് ഓട്ടോ തകര്‍ത്ത കേസിലാണ് അറസ്റ്റ്. കേസില്‍ അഞ്ചു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബുധനാഴ്ച വൈകിട്ട് ബോവിക്കാനത്ത് നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
അക്രമത്തില്‍ ബോവിക്കാനത്തെ സുവര്‍ണ്ണ ജ്വല്ലറി ഉടമയും ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ടുമായ ബി. വാമന ആചാര്യയ്ക്ക് പരിക്കേറ്റിരുന്നു. ഇയാളുടെ മാരുതി 800 കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ 10 പേരെ പ്രതി ചേര്‍ത്ത് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Related News:
ബോവിക്കാനം സംഘര്‍ഷം: കാര്‍ കത്തിച്ചതിനും ജ്വല്ലറിയും ഓട്ടോ റിക്ഷയും തകര്‍ത്തതിനും 25 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡി വൈ എഫ് ഐ - ബി ജെ പി സംഘര്‍ഷം; കാര്‍ കത്തിച്ചു, ഓട്ടോ തകര്‍ത്തു
Keywords: Kasaragod, Kerala, Auto-rickshaw, BJP, Attack, Assault, Bovikanam, case, Police, complaint, arrest, CPM, Bovikanam clash; CPM activist arrested.