city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയ വികാരമുണ്ടാക്കി മുസ്ലീം സമൂഹത്തെയാകെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ലീഗ് ശ്രമം: ബി.ജെ.പി

ബോവിക്കാനം: (www.kasargodvartha.com 20/02/2015) ആര്‍.എസ്.എസ് കാസര്‍കോട്ട് സംഘടിപ്പിച്ച വിജയശക്തി സംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബോവിക്കാനത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. കടകള്‍ തകര്‍ത്തതിന്റെ പേരില്‍ ഹിന്ദുകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന നിയമപാലകര്‍ മറുഭാഗത്ത് ഇതുവരെ ഒരാളെപോലും അറസ്റ്റു ചെയ്തിട്ടില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പ്രസ്താവനയില്‍ ആരോപിച്ചു.

കടകള്‍ തകര്‍ത്തതിന്റെ പേരില്‍ മിക്കവരെയും പോലീസ് അറസ്റ്റു ചെയ്തിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്തിട്ടില്ല എന്ന മുസ്ലിംലീഗ് ജില്ലാട്രഷററുടെ പ്രസ്താവന പച്ചക്കള്ളമാണ്. സംഭവം മുതലെടുത്ത് ആരാധനാലയത്തിന് കല്ലെറിഞ്ഞു എന്ന വ്യാജപ്രചാരണം നടത്തി മുസ്ലിം സമൂഹത്തെ ഒന്നാകെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാനാണ് ബോവിക്കാനത്തെ ജമാഅത്ത് പ്രസിഡണ്ടും ലീഗ് നേതാവുമായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു.

ഇതേ ജമാഅത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ബോവിക്കാനം ഹൈസ്‌കൂളിലെ കുട്ടികളെ അടക്കം ഉള്‍പെടുത്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതും നിയമപാലകരുടെ കണ്‍മുന്നില്‍ വെച്ചാണ്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പ്രകടനത്തില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചത് കുട്ടികളില്‍ പോലും വര്‍ഗീയ ചിന്താഗതി വരുത്താന്‍ കാരണമായിയെന്നും ബി.ജെ.പി നേതൃത്വം പറയുന്നു.

വര്‍ഷങ്ങളായി കൊടവഞ്ചി ഉത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുമുല്‍ക്കാഴ്ചയുടെ വരവടക്കം നിഷേധിച്ചത് മുസ്ലിംലീഗ് സമ്മര്‍ദത്തെതുടര്‍ന്നാണ്. ബോവിക്കാനം സ്‌കൂളിലെ ബി.ജെ.പി നേതാവായ അധ്യാപകന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. വിജയശക്തി സംഗമം കാണാന്‍ പോവുകയായിരുന്ന സ്ത്രീകളെയും മറ്റും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വിജയ ശക്തി സംഗമം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ പൊവ്വല്‍, ബാലനടുക്കംകുന്ന്, ബോവിക്കാനം ആശുപത്രി റോഡ് എന്നിവിടങ്ങളില്‍ വെച്ച് കല്ലേറു നടത്തിയ പ്രതികള്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ഒരു ഭാഗത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചു പ്രതിയാക്കുകയും മറുഭാഗത്ത് നിയമലംഘനം നടത്തിയവര്‍ക്ക് വിലസി നടക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വര്‍ഗീയ വികാരമുണ്ടാക്കി മുസ്ലീം സമൂഹത്തെയാകെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ലീഗ് ശ്രമം: ബി.ജെ.പി

Keywords : Kasaragod, Kerala, Bovikanam, BJP, Muslim-league, Attack, Police, Case, Arrest, RSS. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia