സ്വകാര്യവ്യക്തിയുടെ കുഴല്‍കിണറില്‍ നിന്നും പുറത്തെടുത്ത് തള്ളിയ ചെളിയും മണ്ണും റോഡില്‍; നിരവധി വാഹനങ്ങള്‍ തെന്നിവീണു
Nov 15, 2017, 11:27 IST
പെരിയ: (www.kasargodvartha.com 15.11.2017) സ്വകാര്യവ്യക്തിയുടെ കുഴല്‍കിണറില്‍ നിന്നും പുറന്തള്ളിയ ചെളിയും വെള്ളവും റോഡില്‍. ചെളിയില്‍ വാഹനങ്ങള്‍ തെന്നിമറിഞ്ഞ് പലര്‍ക്കും പരിക്കേറ്റു. അപകടത്തില്‍പെട്ടതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്. ചൊവ്വാഴ്ച രാത്രിയാണ് പെരിയ മൊയോലത്തിനടുത്ത് സ്വകാര്യവ്യക്തി റോഡരികിലുള്ള തന്റെ പറമ്പില്‍ കുഴല്‍കിണര്‍ നിര്‍മിച്ചത്.
രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള കുഴല്‍കിണര്‍ നിര്‍മാണത്തിന്റെ അരോചകശബ്ദം സമീപവാസികളുടെ ഉറക്കം കെടുത്തുകയും ചെയ്തിരുന്നു. കുഴല്‍ക്കിണര്‍ നിര്‍മാണം വെള്ളം കണ്ടതോടെ ബുധനാഴ്ച പുലര്‍ച്ചെ അവസാനിക്കുകയും ചെയ്തു. എന്നാല്‍ കുഴല്‍ക്കിണറിലെ നനവുള്ള മണ്ണും ചെളിയും റോഡില്‍ നിറയുകയായിരുന്നു. ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളുമടക്കം നിരവധി വാഹനങ്ങള്‍ രാവിലെ ചെളിയില്‍ വഴുതി മറിഞ്ഞുവീണു. തെന്നിവീണ ബൈക്കിനടിയില്‍പെട്ട് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
റോഡരികിലൂടെ നടന്നുപോകുന്നവരും ചെളിയില്‍ കാല്‍വഴുതി വീഴുന്നുണ്ട്. മൊയോലം ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന ഒരു വൃദ്ധന്‍ ചെളിയില്‍ തെന്നിയതിനെ തുടര്‍ന്ന് മലര്‍ന്നടിച്ചുവീണു. ഭാഗ്യം കൊണ്ടാണ് കൂടുതല്‍ അപകടമൊന്നും സംഭവിക്കാതിരുന്നത്. നടുവിന് ചെറിയ ക്ഷതം മാത്രമാണ് സംഭവിച്ചത്. സ്‌കൂള്‍ കുട്ടികളില്‍ ചിലരും വഴുതിവീണവരില്‍ ഉല്‍പ്പെടും. ഇതോടെ അശ്രദ്ധയോടെ കുഴല്‍കിണര്‍ നിര്‍മാണം നടത്തിയ സ്വകാര്യവ്യക്തിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Kasaragod, Kerala, News, Borewell, Road, Vehicles, Injured, Bore well construction; Mud in road, natives in trouble.