city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കള്ളവോട്ട് ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്ന് മുസ്‌ലിംലീഗ്

കാസര്‍കോട്: (www.kasargodvartha.com 26.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോര്‍ക്കാടി പഞ്ചായത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് മുസ്‌ലിംലീഗ് നേതാവിന്റെ ഭാര്യയാണെന്നുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരസ്യ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍. വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രവയല്‍ എ യു പി സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്തില്‍ അബൂബക്കര്‍ ബാലപ്പുണി ഹൗസ്, കുടുംബലാച്ചില്‍, വോര്‍ക്കാടി എന്ന ഇടതുപക്ഷ അനുഭാവിയുടെ ഭാര്യയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെന്നും ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്ലിപ്പ് നല്‍കിയത് സി പി എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും എ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

ആരെങ്കിലും ചോദിച്ചാല്‍ ഏണിക്ക് വോട്ട് ചെയ്യാനെന്ന് പറയണമെന്ന നിര്‍ദേശത്തോടെയാണ് സ്ലിപ്പ് നല്‍കിയത്. പ്രസ്തുത ബൂത്തില്‍ അവര്‍ക്ക് വോട്ടില്ലെന്നും ആള്‍മാറാട്ടമാണെന്നും പറഞ്ഞ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്തത് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പോളിംഗ് ഏജന്റായിരുന്നു. മുസ്‌ലിംലീഗ് അനുഭാവിയായ വോര്‍ക്കാടി നടിവയലിലെ അബൂബക്കറിന്റെ ഭാര്യ നബീസയുടെ വോട്ട് ചെയ്യാനാണ് ആള്‍മാറാട്ടം നടത്തിയത്. സത്യാവസ്ഥ ഇതായിരിക്കെ ഭരണകക്ഷിയുടെ ഏജന്റായ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അപ്പടി വിഴുങ്ങി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുസ്‌ലിംലീഗിനെതിരെ പരസ്യ പ്രസ്താവന നടത്തുകയായിരുന്നു. മുസ്‌ലിംലീഗിനെ മന:പൂര്‍വം പൊതുജന മധ്യേ അവഹേളിക്കുന്നതിനും ഭരണക്കാരെ തൃപ്തിപ്പെടുത്തുന്നതിനുംവേണ്ടിയാണ് വസ്തുതകള്‍ മറച്ചുവെച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ നുണപ്രചാരണം നടത്തിയത്.

ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വസ്തുത അറിയാതെ അസത്യം വിളിച്ച് പറയുന്നത് പദവിക്ക് അപമാനമാണ്. ഇക്കാര്യത്തില്‍ തെറ്റു തിരുത്തി യഥാര്‍ഥ വസ്തുത പുറത്ത് കൊണ്ടുവന്ന് ജനസമക്ഷം വെളിപ്പെടുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറും തയാറാവണമെന്നും അല്ലാത്തപക്ഷം മുസ്‌ലിംലീഗ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

കള്ളവോട്ട് ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്ന് മുസ്‌ലിംലീഗ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Manjeshwaram, by-election, Muslim-league, Bogus voting: Muslim League against election commission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia