കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തോണി മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്
Aug 12, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2017) ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തോണി മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ രൂപേഷ്, ദിനേശ്, ബാബു, സതീശന്‍, സുരേഷ്, കൃഷ്ണന്‍, ശ്രീനിവാസന്‍, രതീഷന്‍, ശണ്‍മുഖന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ കാസര്‍കോട് ഭാഗത്ത് കടല്‍ ക്ഷോഭമുള്ളതിനാല്‍ കീഴൂരില്‍ നിന്നും തോണിയിറക്കി മത്സ്യബന്ധനത്തിന് പോകുന്നതിനിടയിലാണ് കരയില്‍ നിന്നും 10 മീറ്റര്‍ അകലെ വെച്ച് തോണി മറിഞ്ഞത്.
കടലിലേക്ക് വീണ മത്സ്യത്തൊഴിലാളികള്‍ നീന്തിരക്ഷപ്പെടുകയായിരുന്നു. ഏതാനും പേര്‍ മറിഞ്ഞ് തകര്‍ന്ന തോണിയില്‍ പിടിച്ചാണ് കരക്കെത്തിയത്. തോണിയും കരക്കടിഞ്ഞു. തോണിയിലുണ്ടായിരുന്ന വലയും മറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രൂപേഷിന്റെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kizhur, Injured, Boat accident; 9 injured
Keywords: Kasaragod, Kerala, news, Kizhur, Injured, Boat accident; 9 injured