സാമൂഹ്യവിരുദ്ധരുടെ അക്രമത്തില്‍ സഹികെട്ട് ഒരു കുടുംബം; രണ്ടാം തവണയും കിണറ്റില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മുട്ടിച്ചു
Apr 22, 2018, 12:38 IST
പൊയ്‌നാച്ചി: (www.kasargodvartha.com 22.04.2018) സാമൂഹ്യവിരുദ്ധരുടെ അക്രമത്തില്‍ സഹികെട്ട് മയിലാട്ടി 220 കെ.വി. സബ് സ്റ്റേഷന് സമീപത്തെ എം. മഞ്ജുനാഥയുടെ കുടുംബം. രണ്ടാം തവണയും കിണറ്റില്‍ കരി ഓയില്‍ ഒഴിച്ചതോടെ വീണ്ടും കുടുംബത്തിന്റെ കുടിവെള്ളം മുട്ടി. ശനിയാഴ്ച രാവിലെ മഞ്ജുനാഥയുടെ മകന്‍ ശിവപ്രസാദ് കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് കരിഓയില്‍ ഒഴിച്ചതായി ശ്രദ്ധയില്‍പെട്ടത്. www.kasargodvartha.com
നേരത്തെ മാര്‍ച്ച് ഏഴിനും ഈ കിണറ്റില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചിരുന്നു. അന്ന് പോലീസില്‍ വിവരം നല്‍കുകയും കിണര്‍ വൃത്തിയാക്കി വീണ്ടും കുടിവെള്ളമെടുക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കിണറ്റില്‍ കരിഓയില്‍ പ്രയോഗമുണ്ടായത്. നേരത്തെ രാത്രിയുടെ മറവില്‍ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ രണ്ടുതവണ പെയിന്റടിച്ച് വികൃതമാക്കിയതായും ശിവപ്രസാദ് പറഞ്ഞു. അക്രമങ്ങള്‍ക്കു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Poinachi, Family, Attack, Anti Social, Well Water, Black oil poured in Well.