city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടയമേളയിലേക്ക് ബി ജെ പി മാര്‍ച്ച് പോലീസ് തടഞ്ഞു; റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കാഞ്ഞങ്ങാട്: (www.kasargodvarhta.com 13.05.2017) മുഖ്യമന്ത്രി പങ്കെടുത്ത പട്ടയമേളയിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. രാമന്തളിയില്‍ ആര്‍ എസ് എസ് കാര്യവാഹക് കക്കംപാറ ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേളയിലേക്ക് ബി ജെ പി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധ മാര്‍ച്ച് രക്തസാക്ഷി മണ്ഡപത്തിനടുത്ത് വെച്ച് പോലീസ് തടഞ്ഞു. അല്‍പസമയം ചെറിയ ഉന്തും തള്ളും നടന്നെങ്കിലും നേതാക്കളുടെ ഇടപെടല്‍ മൂലം പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിന് അല്‍പം മുമ്പായിരുന്നു പ്രകടനം.

പട്ടയമേളയിലേക്ക് ബി ജെ പി മാര്‍ച്ച് പോലീസ് തടഞ്ഞു; റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

ഡി വൈ എസ് പിമാരായ കെ ദാമോദരന്‍, ടി പി പ്രേമരാജന്‍, എം വി സുകുമാരന്‍, സി ഐമാരായ സി കെ സുനില്‍കുമാര്‍, പി വിശ്വംഭരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് പ്രകടനക്കാരെ തടഞ്ഞത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ചിന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ജില്ല സെക്രട്ടറിമാരായ എം ബല്‍രാജ്, ശോഭന ഏച്ചിക്കാനം, എ കെ സുരേഷ്, എച്ച് ആര്‍ ശ്രീധരന്‍, ചിത്രന്‍ അരയി, പ്രദീപ് കുമാര്‍, ഭാസ്‌കരന്‍ ഏച്ചിക്കാനം, രാധാകൃഷ്ണന്‍, സന്തോഷ് കല്യാണം, കുഞ്ഞികൃഷ്ണന്‍ തെരുവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ സംസാരിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനുശേഷം 12 പ്രവര്‍ത്തകരാണ് സി പി എമ്മിന്റെ കൊലക്കത്തിക്ക് ഇരയായത്. പൈശാചികവും പ്രാകൃതവുമായ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ദൗര്‍ഭാഗ്യകരമെന്ന് പറയുന്ന മുഖ്യമന്ത്രി ജാനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. നിയമപരിധിയില്‍ നിന്ന് കൊണ്ട് അക്രമസംഭവങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടുമെന്നും വേലായുധന്‍ മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, News, BJP, March, Police, Pinarayi Vijayan, Arrest, Pata Mela, Road March. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia