ബിജെപി കാസര്‍കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ട് കെ ടി ജയറാം നിര്യാതനായി
Sep 26, 2018, 18:24 IST
കാസര്‍കോട്:(www.kasargodvartha.com 26/09/2018) ബിജെപി കാസര്‍കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ടും ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റിയംഗവുമായ നെല്ലിക്കുന്ന് സ്വാമിക്കട്ടയ്ക്ക് സമീപത്തെ കെ ടി ജയറാം(64) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഭഗവതി സേവാസംഘം നെല്ലിക്കുന്ന് പ്രാദേശിക സമിതി പ്രസിഡണ്ടായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബിജെപി കാസര്‍കോട് ടൗണ്‍ കമ്മറ്റി മുന്‍ പ്രസിഡണ്ടും കൂടിയായിരുന്നു ജയറാം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വലിയൊരു സുഹൃദ് ബന്ധത്തിനുടമ കൂടിയായിരുന്നു.
പരേതരായ അച്യുതന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേമ, മക്കള്‍: വരുണ്‍, രാജേഷ്, അശ്വതി, അഖില. മരുമക്കള്‍: ശരണ്യ, ബാബു. സഹോദരങ്ങള്‍: കലാവതി, സരള, പരേതരായ കെ ടി പുരുഷോത്തമന്‍, ശിവദാസന്‍, ഗണേശന്‍, വേദാവതി, പുഷ്പാവതി, പ്രേമാവതി.
കറന്തക്കാടുള്ള പഴയ ബിജെപി ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേരെത്തി. ബിജെപി ദേശീയ സമിതിയംഗം എം സജ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗങ്ങളായ പി സുരേഷ്‌കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. സദാനന്ദ റൈ, സവിത ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ പി രമേശ്, എ വേലായുധന്‍, സെക്രട്ടറി എം ബലരാജ്, ട്രഷറര്‍ ജി ചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി, കൗണ്‍സിലര്‍മാരായ ഉമകടപ്പുറം, കെ ജി മനോഹരന്‍, അരുണ്‍കുമാര്‍ ഷെട്ടി, ദുഗ്ഗപ്പ, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്‍ സതീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കോടോത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Death, BJP, BJP leader passed away