Accident | സ്‌കൂടറും കാറും കൂട്ടിയിടിച്ച് ബിജെപി പ്രാദേശിക നേതാവിന് ദാരുണാന്ത്യം
● ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷിറിയയിലാണ് അപകടം സംഭവിച്ചത്.
● യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട്, മണ്ഡലം ജനറൽ സെക്രടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുമ്പള: (KasargodVartha) ദേശീയപാതയിൽ വാഹനാപകടത്തിൽ ബിജെപി പ്രാദേശിക നേതാവിന് ദാരുണാന്ത്യം. ബിജെപി കുമ്പള മണ്ഡലം സെക്രടറിയും ഉപ്പള പ്രതാപ്‌നഗർ ബീട്ടിഗദ്ദെ സ്വദേശിയുമായ ധൻരാജ് (40) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷിറിയയിലാണ് അപകടം സംഭവിച്ചത്.
ധൻരാജ് സഞ്ചരിച്ച സ്‌കൂടറും കാറും തമ്മിൽ കൂട്ടിയടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ധൻരാജിനെ ഉടൻതന്നെ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട്, മണ്ഡലം ജനറൽ സെക്രടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മരണവിവരമറിഞ്ഞ് നേതാക്കളും പ്രവര്‍ത്തകരുമായി നിരവധിപേർ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.
പരേതനായ ലോകയ്യപൂജാരി-രേവതി ദമ്പതികളുടെ മകനായ ധൻരാജ് അവിവാഹിതനാണ്. സഹോദരങ്ങൾ: കിഷോർ, ജഗദീഷ്.
ഓപ്പൺഎഐയുടെ തിളക്കമാർന്ന നക്ഷത്രം അസ്തമിച്ചു: സുചിർ ബാലാജിയുടെ മരണം ടെക് ലോകത്തെ നടുക്കി
21-ാം നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ സാങ്കേതികവിദ്യകളിലൊന്നായ ചാറ്റ്ജിപിടിയുടെ പിന്നിലെ പ്രധാന ശക്തിയായിരുന്ന സുചിർ ബാലാജിയുടെ അപ്രതീക്ഷിതമായ മരണം ടെക് ലോകത്തെ നടുക്കിയിരിക്കുകയാണ്. ഓപ്പൺഎഐയിലെ തന്റെ കാലത്തെ സുചിർ, ചാറ്റ്ജിപിടിയുടെ വികസനത്തിൽ നിർണായകമായ പങ്ക് വഹിച്ചിരുന്നു.
കാലിഫോർണിയ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സുചിർ, കോളേജ് പഠനകാലത്ത് തന്നെ ഓപ്പൺഎഐയിലും സ്കെയിൽ എഐയിലും ഇന്റേൺഷിപ്പ് ചെയ്ത് തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ഓപ്പൺഎഐയിൽ തന്റെ ആദ്യ ദിവസങ്ങളിൽ അദ്ദേഹം വെബ്‌ജിപിടിയിൽ ജോലി ചെയ്തു, പിന്നീട് ജിപിടി-4, ഒ1 ഉള്ള റീസണിംഗ് ടീം, ചാറ്റ്ജിപിടിക്ക് ശേഷമുള്ള പരിശീലന ടീം എന്നിവയിൽ പ്രവർത്തിച്ചു.
എന്നാൽ ഈ തിളക്കമാർന്ന കരിയറിനൊപ്പം സുചിറിന് ആശങ്കകളും ഉണ്ടായിരുന്നു. ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രത്യേകിച്ചും, ഓപ്പൺഎഐ പകർപ്പവകാശമുള്ള ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതായിരുന്നു അവരുടെ പ്രധാന ആശങ്ക. ഈ ആശങ്കകൾ അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ഓപ്പൺഎഐയെ പകർപ്പവകാശ ലംഘനത്തിന് കേസിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
സുചിറിന്റെ അപ്രതീക്ഷിതമായ മരണം ടെക് ലോകത്തെ മാത്രമല്ല, പകർപ്പവകാശം, എഐ എതിക്സ് എന്നീ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഓപ്പൺഎഐ പോലുള്ള വലിയ സാങ്കേതിക കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങൾ കൂടുതൽ ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നിട്ടുണ്ട്.
സുചിർ ബാലാജിയുടെ മരണം ഒരു വലിയ നഷ്ടമാണ്. എന്നാൽ അദ്ദേഹം ഉയർത്തിക്കാട്ടിയ പ്രശ്നങ്ങൾ ഇനിയും നിലനിൽക്കുന്നു. ഓപ്പൺഎഐ പോലുള്ള കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള കൂടുതൽ കർശന നിയമങ്ങൾ ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സുചിർ ബാലാജിയുടെ സ്മരണയിൽ, ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും ഗവേഷണങ്ങളും നടക്കുമെന്ന് പ്രതീക്ഷിക്കാം.
#BJPLeader, #RoadAccident, #Kasargod, #TragicDeath, #Kumbala, #Kerala