പോലീസ് അതിക്രമത്തിനെതിരെ ഡി വൈ എസ് പി ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി
Aug 28, 2017, 18:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.08.2017) പോലീസ് അതിക്രമത്തിനെതിരെ ബി ജെ പി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ഓഗസ്റ്റ് 15ന് മാവുങ്കാലില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും കടകള്‍ക്ക് നേരേയും പോലീസ് നടത്തിയ അക്രമത്തിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കോരിച്ചൊരിയുന്ന മഴയെപോലും വകവെക്കാതെ നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് കുന്നുമ്മലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി വൈ എസ് പി ഓഫീസിനടുത്ത് ബാരിക്കേഡുകള്‍ വെച്ച് പോലീസ് തടഞ്ഞപ്പോള്‍ പ്രതിഷേധം ആര്‍ത്തിരമ്പി. പരിപാടിയില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ സജീവന്‍, ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍ മധു എന്നിവര്‍ സംസാരിച്ചു.
ബി ജെ പി ജില്ലാ സെക്രട്ടറി എം ബല്‍രാജ്, തൃക്കരിപ്പൂര്‍ മണ്ഡലം മണ്ഡലം പ്രസിഡന്റ് എം ഭാസ്‌കരന്‍, ജനറല്‍ സെക്രട്ടറി പി യു വിജയകുമാര്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, പ്രേമരാജന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ വി മാത്യു, ആര്‍ എസ് എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ ടി വി ഭാസ്‌കരന്‍, ജില്ല സഹകാര്യവാഹ് കൃഷ്ണന്‍ ഏച്ചിക്കാനം, ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് വി ബി സത്യനാഥ്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് കെ വി ബാബു, ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ, ക്ഷേത്ര സംരക്ഷണ ജില്ല ദേവസ്വം സെക്രട്ടറി വിനോദ് തൈക്കടപ്പുറം, സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ കൊട്ടോടി, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ പുല്ലൂര്‍, വിശ്വഹിന്ദു പരിഷത്ത് കണ്ണൂര്‍ മേഖല സെക്രട്ടറി ബാബു അഞ്ചാവയല്‍, ശോഭന ഏച്ചിക്കാനം, ബിജി ബാബു, ഗീതാബാബു, ശൈലജ പുരുഷോത്തമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Police, Office, March, BJP, Kanhangad, Kasaragod, Inauguration, Attack, DYSP, Shobha Surendran.