വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ബി ജെ പി
Mar 17, 2020, 18:54 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2020) കാസര്‍കോട് നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ബി ജെ പി ടൗണ്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗം ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ തുക ഈടാക്കാനുള്ള നഗരസഭയുടെ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വര്‍ദ്ധിപ്പിച്ച തുക തിരിച്ചു നല്‍കാന്‍ നഗരസഭ തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ബി ജെ പി ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എ സദാനന്ദ റൈ, ബി ജെ പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍, കൗണ്‍സിലര്‍മാരായ കെ ജി മനോഹരന്‍, അരുണ്‍ കുമാര്‍ ഷെട്ടി, രവീന്ദ്ര പൂജാരി, സുജിത്ത് കെ, ഉമാ എം, ശ്രീലത, എന്‍ സതീഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, news, BJP, Merchant, Kasaragod-Municipality, BJP demands to cancel merchant's license fee increase