ഉദുമ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ ബിജെപി ബൂത്ത് ഏജന്റിനെ അക്രമിച്ചതായി പരാതി
Apr 23, 2019, 21:40 IST
ഉദുമ: (www.kasargodvartha.com 23.04.2019) ഉദുമ എംഎല്‍എയുടെ മകന്റെ നേതൃത്വത്തില്‍ ബിജെപി ബൂത്ത് ഏജന്റിനെ അക്രമിച്ചതായി പരാതി. ഉദുമ നിയോജക മണ്ഡലത്തിലെ 132ാം നമ്പര്‍ ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റ് സന്ദീപിനാണ് മര്‍ദനമേറ്റത്.
ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്‍ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മര്‍ദിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ജില്ലാ കളക്ടര്‍ക്കും ഡിവൈഎസ്പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Udma, Kasaragod, News, Attack, Assault, Injured, BJP Booth agent assaulted, Allegation against Uduma MLA's son