ഡോക്ടര്‍മാര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രാനുമതി കേന്ദ്രം നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ല: ശ്രീകാന്ത്
May 28, 2020, 19:47 IST
കാസര്‍കോട്: (www.kasargodvartha.com 28.05.2020) ഡോക്ടര്‍മാര്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി അന്തര്‍ സംസ്ഥാന യാത്രാനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു. കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ മംഗലാപുരത്തും മറ്റുമായിട്ടാണ് താമസിക്കുന്നത്. ഇതില്‍ പകുതിയിലേറെ പേരും ലോക്ഡൗണ്‍ കാരണം കാസര്‍കോട്ടെത്തിച്ചേരാനാകാതെ ബുദ്ധിമുട്ടുകയാണ്.
ആരോഗ്യമേഖലയില്‍ പിന്നോക്കാവസ്ഥ നേരിടുന്ന ജില്ല ഇതോടെ കൂടുതല്‍ ദുരിതത്തിലായിട്ടും കാസര്‍കോട്-ദക്ഷിണ കന്നട ജില്ലാ ഭരണകൂടങ്ങള്‍ ഇവര്‍ ജോലിചെയ്യുന്ന ആശുപത്രികളിലേക്ക് എത്തിച്ചേരാനായി അന്തര്‍ സംസ്ഥാന യാത്ര ചെയ്യാന്‍ അനുവദിക്കാതെ തടസ്സം നില്‍ക്കുകയാണ്. കേന്ദ്ര ആദ്യന്തര വകുപ്പ് മെയ് 17ന് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജോലി ചെയ്യാനായി ആശുപത്രികളിലേക്ക് വരാന്‍ തയ്യാറുള്ളവര്‍ക്ക് അനുവാദം നല്‍കാതെ അത് ലംഘിച്ചു കൊണ്ട് നിരുത്തരവാദപരമായ നിലപാടാണ് ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
ലോക് ഡൗണ്‍ കാലത്ത് സംസ്ഥാന അതിര്‍ത്തി അടച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിക്കുന്ന കാസര്‍കോട്ടെ നിരവധി രോഗികള്‍ ഏറെ ദുരിതമാണ് അനുഭവിച്ചത്. ജില്ലയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാതെ കര്‍ണാടകയെ കുറ്റം പറഞ്ഞ പിണറായി സര്‍ക്കാര്‍ കാസര്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രാനുമതി കാര്യത്തില്‍ കാണിക്കുന്ന അലംഭാവം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നെത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.
Keywords: Kasaragod, Kerala, News, BJP, Government, BJP against Kerala Govt.