city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്ക് മോഷ്ടിക്കുന്നതിനിടെ സിസിടിവില്‍ കുടുങ്ങിയ പ്രതി പോലീസ് പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2017) ബൈക്ക് മോഷ്ടിക്കുന്നതിനിടെ സിസിടിവില്‍ കുടുങ്ങിയ പ്രതി പോലീസ് പിടിയില്‍. ഇട്ടമ്മല്‍ ഗാര്‍ഡന്‍ വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിക്കുമ്പോള്‍ സി സി ടി വിയില്‍ കുടുങ്ങിയ മോഷ്ടാവ് ചട്ടഞ്ചാല്‍ പുത്തിയടുക്കത്തെ മുഹമ്മ്ദ് റഫീഖ്(29) ആണ് പോലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ജുലായ് 31ന് രാത്രിയാണ് ഇട്ടമ്മല്‍ ഗാര്‍ഡന്‍ വളപ്പിലെ ടി എം അബ്ദുല്ലയുടെയും സഹോദരന്‍ ഹംസയുടെയും ബൈക്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. അബ്ദുള്ളയുടെ കെ എല്‍ 60 3343 നമ്പര്‍ പള്‍സര്‍ ബൈക്കാണ് പുലര്‍ച്ചെ ഒന്നര മണിയോടെ കവര്‍ച്ച ചെയ്തത്.

ബൈക്ക് മോഷ്ടിക്കുന്നതിനിടെ സിസിടിവില്‍ കുടുങ്ങിയ പ്രതി പോലീസ് പിടിയില്‍

തൊട്ടടുത്ത് താമസിക്കുന്ന അബ്ദുള്ളയുടെ സഹോദരന്‍ ഹംസയുടെ വീട്ടുമുറ്റത്ത് നിന്നും കെ എല്‍ 60 ഇ 3055 നമ്പര്‍ യുനികോം ബൈക്ക് മോഷ്ടിച്ചുവെങ്കിലും പിന്നീട് വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ 12.55ന് മുസ്‌ലീം യത്തീംഖാനയില്‍ മോഷണശ്രമം നടത്തിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ ഉണര്‍ന്നതിനാല്‍ വിഫലമാവുകയായിരുന്നു. കാഞ്ഞങ്ങാട് മുസ്‌ലിം ഓര്‍ഫനേജിലും അബ്ദുല്ലയുടെ വീട്ടിലും ഉണ്ടായിരുന്ന സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു.

വാട്‌സ്ആപുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചത് കാരണം മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പിടിയിലായ മുഹമ്മദ്‌റഫീഖ് കാസര്‍കോട്, കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന വാഹന കവര്‍ച്ചാകേസുകളിലും പ്രതിയാണെന്ന് സംശയിക്കുന്നു.

ഏതാനും ദിവസം മുമ്പ് ഉപ്പളയില്‍ നിന്ന് രണ്ട് ബൈക്കുകള്‍ കവര്‍ച്ച നടത്തിയത് ഇയാളാണോ എന്ന് സംശയിക്കുന്നു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ കഞ്ചാവ്, മയക്കുമരുന്ന് ലോബികള്‍ക്ക് തുച്ഛമായ വിലക്ക് വില്‍പ്പന നടത്തുകയാണത്രെ പതിവ്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വാഹനകവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന് പോലീസ് കരുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Kanhangad, News, Bike-Robbery, Bike, CCTV Visuals, Spread In Whatsapp, Accuse, Caught By Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia