ബൈക്ക് മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു; മറ്റൊരു മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു
Jul 20, 2017, 17:35 IST
ഉപ്പള: (www.kasargodvartha.com 20.07.2017) ബൈക്ക് മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ മോഷ്ടിച്ചുകൊണ്ടുവന്ന മറ്റൊരു ബൈക്ക് ഉപേക്ഷിച്ച് ബൈക്കുമായി സംഘം കടന്നുകളഞ്ഞു. ഇവരെ വീട്ടുകാര്‍ കാറില്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉപ്പളയിലെ റെഡ്ക്ലബ്ബ് കട നടത്തുന്ന അഷ്ഫാന്റെ പള്‍സര്‍ 180 ബൈക്കാണ് മോഷണം പോയത്. ഉപ്പളയില്‍ ഷൂസ് കട നടത്തുന്ന വഹാബിന്റെ ഹീറോഹോണ്ട ബൈക്കാണ് രണ്ടംഗ സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
വഹാബിന്റെ ബൈക്ക് മോഷ്ടിച്ച ശേഷം ഇതില്‍ അഷ്ഫാന്റെ വീട്ടിലെത്തിയതായിരുന്നു സംഘം. ഇവിടെ നിന്നും ബൈക്ക് മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയായിരുന്നു. ഇതിനിടെയാണ് രണ്ടംഗ സംഘം അഷ്ഫാന്റെ ബൈക്കുമായി കടന്നുകളഞ്ഞത്. ഇവരെ വീട്ടുകാര്‍ കുഞ്ചത്തൂര്‍ വരെ പിന്തുടര്‍ന്നെങ്കിലും സംഘം അമിത വേഗത്തില്‍ ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uppala, news, Bike, House, Bike robbed from house
Keywords: Kasaragod, Kerala, Uppala, news, Bike, House, Bike robbed from house