ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നു
Oct 14, 2017, 19:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2017) ടൈല്‍സ് ഷോറൂമിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീവനക്കാരന്റെ ബൈക്ക് കവര്‍ന്നു. കൂളിക്കാട് സിറാമിക് ഹൗസിലെ വാണിയം പാറയിലെ ടൈല്‍സ് ഷോറൂം ജീവനക്കാരനായ ആദൂരിലെ അബ്ദുല്‍ മുനീറിന്റെ കെ എല്‍ 14 എസ് 6792 നമ്പര്‍ യമഹ എഫ് സെഡ് ബൈക്കാണ് മോഷണം പോയത്.
ജോലി കഴിഞ്ഞ ശേഷം ടൈല്‍സ് ഷോറൂമിന്റെ മുന്നിലാണ് ബൈക്ക് നിര്‍ത്തിയിടാറ്. കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് എടുക്കാന്‍ പോയപ്പോള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടുകാരോടും കൂടെ ജോലി ചെയ്യുന്നവരോടും അന്വേഷിച്ചുവെങ്കിലും ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തിവരുന്നു.
Photo: Representational only

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Robbery, Bike, Bike robbed; complaint lodged
Keywords: Kasaragod, Kerala, news, Kanhangad, Robbery, Bike, Bike robbed; complaint lodged