പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ കത്തി നശിച്ചു
Feb 27, 2019, 16:29 IST
ബേക്കല്‍: (www.kasargodvartha.com 27.02.2019) ബേക്കല്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വിവിധ കേസുകളില്‍ തൊണ്ടിമുതലുകളായി പിടിച്ചെടുത്ത് സ്റ്റേഷന്‍വളപ്പില്‍ സൂക്ഷിച്ച ഒമ്പത് ബൈക്കുകളും രണ്ട് സ്‌കൂട്ടിയുമാണ് കത്തി നശിച്ചത്. ബുധനാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു പോലീസ് ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ക്ക് തീപിടിച്ചത്.
പോലീസുകാരും സമീപ വാസികളും ചേര്‍ന്ന് തീ അണച്ചെങ്കിലും പതിനൊന്ന് ഇരുചക്രവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
പോലീസുകാരും സമീപ വാസികളും ചേര്‍ന്ന് തീ അണച്ചെങ്കിലും പതിനൊന്ന് ഇരുചക്രവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Vehicle, fire, Bike parked in Police station burned
Keywords: Kasaragod, Kerala, news, Bekal, Vehicle, fire, Bike parked in Police station burned