മൂന്ന് വിദ്യാര്‍ത്ഥികള്‍ കയറി പോകുകയായിരുന്ന ബൈക്ക് പോലീസിനെ കണ്ടപ്പോള്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി; ബൈക്ക് മൈസൂരില്‍ നിന്നും കവര്‍ച്ച ചെയ്തതാണെന്ന് തെളിഞ്ഞു
Jul 7, 2018, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2018) മൂന്ന് വിദ്യാര്‍ത്ഥികള്‍ കയറി ഓടിച്ചു പോകുകയായിരുന്ന ബൈക്ക് പോലീസിനെ കണ്ടപ്പോള്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി. അന്വേഷണത്തില്‍ ബൈക്ക് മൈസൂരില്‍ നിന്നും കവര്‍ച്ച ചെയ്ത് കൊണ്ടുവന്നതാണെന്ന് തെളിഞ്ഞു. വിവരമറിഞ്ഞ് മൈസൂര്‍ പോലീസ് കാസര്‍കോട്ടെത്തി.
മൈസൂര്‍ പാലസിന് സമീപത്തെ മനോജ് എന്നയാളുടെ പള്‍സര്‍ ബൈക്കാണ് ഇക്കഴിഞ്ഞ മെയ് അഞ്ചിന് കവര്‍ച്ച ചെയ്യപ്പെട്ടത്. ഈ ബൈക്കാണ് നമ്പര്‍ പ്ലേറ്റും മറ്റും മാറ്റി കാസര്‍കോട്ടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉപയോഗിച്ചു വന്നത്. രണ്ട് ദിവസം മുമ്പ് അടുക്കത്ത്ബയലില്‍ കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ സ്‌ക്വാഡില്‍പ്പെട്ട പോലീസുകാരാണ് ബൈക്കിന് കൈകാണിച്ചത്.

ഇതിനിടയില്‍ പെട്ടന്ന് ബൈക്ക് നിര്‍ത്തി മൂന്ന് വിദ്യാര്‍ത്ഥികളും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മൈസൂരില്‍ നിന്നും കവര്‍ച്ച ചെയ്ത് കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയത്. കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൈസൂര്‍ പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bike, Bike Robbery, Police, Police Checking, Students, Robbery, Bike driven by student found stolen from Mysore
< !- START disable copy paste -->
Keywords: Kasaragod, Bike, Bike Robbery, Police, Police Checking, Students, Robbery, Bike driven by student found stolen from Mysore
< !- START disable copy paste -->