മരണവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ബൈക്കപകടത്തില്‍പെട്ട് യുവാവിന് പരിക്കേറ്റു; യുവാവിനെ കാണാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്
Mar 7, 2018, 12:39 IST
നീലേശ്വരം: (www.kasargodvartha.com 07.03.2018) മരണവീട്ടില്‍നിന്ന് തിരിച്ചുവരുമ്പോള്‍ ബൈക്കപകടത്തില്‍പ്പെട്ട് യുവാവിന് പരിക്കേറ്റു. ഈ യുവാവിനെ കാണാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം മരിച്ച കരിന്തളം വടക്കേ പുലിയന്നൂരിലെ പി.കണ്ണന്റെ ഭാര്യ ചാപ്പയില്‍ കല്യാണി (68)യുടെ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് വടക്കേ പുലിയന്നൂരിലെ കെ.വി.ബാലകൃഷ്ണന്‍ (40) അപകടത്തില്‍ പെട്ടത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടപ്പോള്‍ പിറകില്‍നിന്നു വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലകൃഷ്ണനെ കാണാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കുസമീപം മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. ഓട്ടോഡ്രൈവര്‍ കെ.വി.രാജേന്ദ്രന്‍ (35), കെ.സുമേഷ് (27), പി.എം.രമേശന്‍ (40), കെ.രതീഷ് (32) എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാജന്ദ്രന്‍, സുമേഷ് എന്നിവരെ മംഗളൂരു എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Nileshwaram, Youth, Injured, Bike-Accident, Hospital, Bike accident; Youth injured.