ഫ്ളക്സ് കീറിയ പോലീസ് വാക്ക് പാലിച്ചു; സെമിയും ഫൈനലും നാട്ടുകാര്‍ക്കായി ബിഗ് സ്ക്രീനില്‍ കാണിക്കും
Jul 10, 2018, 20:31 IST
മേല്‍പറമ്പ്: (www.kasargodvartha.com 10.07.2018) ഫ്ളക്സ് കീറിയ പോലീസ് വാക്ക് പാലിച്ചു. ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ വിജയിച്ചപ്പോള്‍ നെയ്മറിന്റെ ഫ്ളക്സിന് ആരാധകര്‍ പാലഭിഷേകം നടത്തിയിരുന്നു. ഇതിനെ അര്‍ജന്റീന ആരാധകര്‍ കളിയാക്കിയതോടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ഇതിനിടയില്‍ സ്ഥലത്തെത്തിയ പോലീസ് അവിടെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളെല്ലാം പിഴുതെടുത്ത് മാറ്റുകയും ചെയ്തിരുന്നു.
ഇതോടെ എല്ലാ ടീമുകളുടെയും ആരാധകര്‍ ഒരുമിക്കുകയും പോലീസിനെതിരെ തിരിയുകയും ചെയ്തിരുന്നു. തങ്ങളുടെ ഫ്ളക്സ് അതേപടി സ്ഥാപിക്കണമെന്നായിരുന്നു ഇവരെല്ലാം ആവശ്യപ്പെട്ടത്. പിന്നീട് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി പിറ്റേ ദിവസം ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. പിന്നീട് ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഫ്ളക്സ് വീണ്ടും സ്ഥാപിക്കുന്നതിന് പോലീസിന്റെ കൈയ്യില്‍ ഫണ്ടില്ലെന്നും അതിന് പകരം സെമിയും ഫൈനലും കാണാന്‍ ബിഗ് സ്ക്രീന്‍ പോലീസ് ഒരുക്കുമെന്ന് അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രി 11.30 ന് നടക്കുന്ന ബെല്‍ജിയം- ഫ്രാന്‍സ് മത്സരം വീക്ഷിക്കുന്നതിന് ഫുട്ബോള്‍ പ്രേമികള്‍ക്കായി ബിഗ് സ്ക്രീന്‍ പോലീസ് ഒരുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Melparamba, Big Screen, Kasaragod, Flex board, Police, Football, Big screen for Watching Fifa world cup Semi final in Kizhur installed by Police
< !- START disable copy paste -->