വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന് സ്‌കൂള്‍ മൈതാനത്തിന് സമീപം ബിവറേജ് മദ്യശാല പ്രവര്‍ത്തനം തുടങ്ങി
Aug 25, 2017, 20:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2017) വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന് സ്‌കൂള്‍ മൈതാനത്തിന് സമീപം ബിവറേജ് മദ്യശാല പ്രവര്‍ത്തനം തുടങ്ങി. മാസങ്ങളോളമായി കോടതി വിധിയെ തുടര്‍ന്ന് അടഞ്ഞ് കിടന്ന കാഞ്ഞങ്ങാട്ടെ ബീവറേജസ് ഔട്ട്ലെറ്റ് വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
തദ്ദേശവാസികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ മറികടന്നാണ് ഹൊസ്ദുര്‍ഗ് കോടതികള്‍ക്ക് സമീപത്തെ വെയര്‍ഹൗസ് ഗോഡൗണോട് ചേര്‍ന്ന് രാവിലെ ബീവറേജസ് ഔട്ട്ലെറ്റ് തുറന്നത്. അധികമാരും അറിയാത്തതിനാല്‍ ഉച്ച വരെ തിരക്ക് കുറവായിരുന്നു. എന്നാല്‍ ഉച്ചയോടെ ഇവിടേക്ക് മദ്യപാനികളുടെ ഒഴുക്ക് ആരംഭിച്ചു. ഇതോടെ നീലേശ്വരത്തെ ഔട്ട്ലെറ്റില്‍ അനുഭവപ്പെട്ടിരുന്ന തിരക്ക് കുറയുകയും ചെയ്തു.
കാഞ്ഞങ്ങാടു നിന്നും നീലേശ്വരത്തേക്കും നീലേശ്വരത്ത് നിന്ന് മൂന്നാംകുറ്റിയിലേക്കും ബസുകളില്‍ ഉണ്ടായിരുന്ന തിരക്കും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജനവികാരം മാനിക്കാതെ മദ്യശാല തുറന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, school, Students, Beverage shop started near school compound