city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

28 വര്‍ഷങ്ങള്‍ക്കു ശേഷം വടക്കന്‍ മണ്ണിലേക്ക് കലാമാമാങ്കം വിരുന്നെത്തുമ്പോള്‍ ആഘോഷമാക്കി മാറ്റാന്‍ നാടൊന്നിക്കുന്നു; സംസ്ഥാന കലോത്സവത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി വക 'ബെസ്റ്റ് ഓട്ടോ - ഫെസ്റ്റ് ഓട്ടോ'

കാസര്‍കോട്: (www.kasargodvartha.com 30.10.2019) 28 വര്‍ഷങ്ങള്‍ക്കുശേഷം വടക്കന്‍ മണ്ണിലേക്ക് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം വിരുന്നെത്തുമ്പോള്‍ ആഘോഷമാക്കി മാറ്റാന്‍ നാടൊന്നിക്കുന്നു. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങിക്കഴിഞ്ഞിരുന്നു. വിവിധ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ കലാമേള ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. ആര്‍ടിഓയുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെ മുനിസിപ്പല്‍ ഏരിയിലെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് മൂന്നു സ്‌പെല്ലുകളിലായി ഹോസ്പിറ്റാലിറ്റി ട്രൈനിംഗ് നല്‍കും. കലോത്സവ ഇനങ്ങളെ കുറിച്ചും വേദികളെ കുറിച്ചും സമയക്രമത്തെ കുറിച്ചും അവബോധം നല്‍കുക വഴി മേളകളുടെ വഴികാട്ടികളാകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കു കഴിയും.

28 വര്‍ഷങ്ങള്‍ക്കു ശേഷം വടക്കന്‍ മണ്ണിലേക്ക് കലാമാമാങ്കം വിരുന്നെത്തുമ്പോള്‍ ആഘോഷമാക്കി മാറ്റാന്‍ നാടൊന്നിക്കുന്നു; സംസ്ഥാന കലോത്സവത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി വക 'ബെസ്റ്റ് ഓട്ടോ - ഫെസ്റ്റ് ഓട്ടോ'

വേദികളുടെയും പരിപാടികളുടെയും പ്രിന്റ് ഔട്ട് നല്‍കുക വഴി അപരിചിതരായ കലാസ്വാദകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും സമയബന്ധിതമായി വേദികളില്‍ എത്തിച്ചേരാന്‍ സഹായിക്കും. ഓട്ടോകള്‍ക്ക് ട്രാന്‍സ്‌പോട്ട് കമ്മറ്റി വക 'ബെസ്റ്റ് ഓട്ടോ ഫെസ്റ്റ് ഓട്ടോ' സ്റ്റിക്കര്‍ പതിക്കും. 24 മണിക്കൂറും സേവനം ചെയ്യാന്‍ തയാറുള്ള ഓട്ടോ തൊഴിലാളികളുടെ സന്നദ്ധതക്കനുസരിച്ച് ട്രാന്‍സ്‌പോട്ട് കമ്മറ്റി കണ്‍ട്രോള്‍ റൂം സജീകരിക്കും. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിക്ക് പ്രമുഖ ട്രൈനറും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ അബു സാലി മാസ്റ്റര്‍ നേതൃത്വം

നല്‍കും. യോഗത്തില്‍ ട്രാന്‍സ്‌പോട്ട് കമ്മിറ്റി ചെയര്‍മാന്‍ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എ സജിത്, കണ്‍ട്രോള്‍ റൂം എസ്‌ഐ മോഹനന്‍ സി, മുനിസിപ്പല്‍ എഞ്ചിനീയര്‍ റോയി മാത്യു, കെഎച്ച്എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഒറ്റത്തിങ്കല്‍, നൗഷാദ് പൂതപ്പാറ എന്നിവര്‍ സംസാരിച്ചു. കമ്മറ്റി കണ്‍വീനര്‍ കെ മുഹമ്മദ് ശരീഫ് സ്വാഗതവും കരീം കൊയക്കീല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, news, kasaragod, Celebration, RTO, Auto Driver, Teacher, Award, Best auto - Fest auto for School Kalotsavam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia