city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഞ്ചാരികളേ, ഇനി കാസ്രോട്ടേക്ക് പോന്നോളൂ: ബേക്കല്‍ ഫെസ്റ്റ് നാടിന്റെ അഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ഉദുമ: (www.kasargodvartha.com 09.12.2019) ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെ ബേക്കല്‍ കോട്ടയില്‍ നടത്താനിരിക്കുന്ന ഫെസ്റ്റിവെല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ അത് നാടിന്റെ അഭിവൃത്തിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് റവന്യൂ ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പുതിയതായി ആരംഭിച്ച കാസര്‍കോട് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ കോട്ടയിലും പരിസരത്തും സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ബേക്കല്‍ അഗസറഹോള സ്‌കൂളില്‍ നടന്ന കാര്‍ഷിക പുഷ്പ മേള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബേക്കല്‍ ഫെസ്റ്റ് പോലുള്ള വേറിട്ട ബോധപൂര്‍വ്വമുള്ള നീക്കങ്ങളിലൂടെ ലോകത്തെ കാസര്‍കോടിലേക്ക് ആകര്‍ഷിക്കാന്‍ നമുക്കാവും. കൂടാതെആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിലൂടെ വരുമാന മാര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയും. എന്നാല്‍, അതിന്റെയെല്ലാം ആദ്യ പടിയായി നമ്മുടെ നാട് ഒരുങ്ങേണ്ടതായുണ്ട്. അതിന് ജനകീയ പങ്കാളിത്തം ആവശ്യമാണന്നും നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, സംഘടിച്ച് മെച്ചപ്പെട്ട രീതിയിലേക്ക് നമ്മുടെ ജില്ലയിലിലെ ടൂറിസത്തെ എത്തിക്കാന്‍ നമുക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.


ജില്ലയിലെ വിനോദസഞ്ചാര ഭൂപടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബേക്കല്‍കോട്ടയില്‍ ഇനിയുള്ള നാളുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകളും ക്രിസ്മസ് നക്ഷത്രങ്ങളും ലൈറ്റ് ആന്റ് സൗണ്ട് ഷോയും പൂഷ്പമേളയും കൂടെ കാസര്‍കോടിന്റെ തനത് രുചിയിലുള്ള ഭക്ഷണ വിഭവങ്ങളുമൊക്കെയാണ്. ജില്ലയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടൂറിസ്റ്റുകളെ ജില്ലയിലേക്ക് ആകര്‍ഷിക്കാനാണ് ഡിസംബര്‍ 24 മുതല്‍ 2020 ജനുവരി ഒന്നു വരെ 'ബേക്കല്‍ ഫെസ്റ്റ്-കാര്‍ഷിക പുഷ്പ മേള' സംഘടിപ്പിക്കുന്നത്. സഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്ന മേളയില്‍ വിവിധ മത്സരങ്ങളും, പ്രദര്‍ശനങ്ങളും, ലൈറ്റ് ആന്റ് സൗണ്ട് മേളയും പ്രധാന ആകര്‍ഷണമാകും. ഇതോടൊപ്പം ഡിസംബര്‍ 25 മുതല്‍ മൂന്ന് ദിവസം പള്ളിക്കരയില്‍ നടക്കുന്ന ബീച്ച് ഗെയിംസും ടൂറിസ്റ്റുകളെ ജില്ലയിലേക്ക് ആകര്‍ഷിക്കും. ഇതിനു പുറമേ ബേക്കല്‍ കോട്ടയിലും മിനുക്കു പണികള്‍ നടത്തി കോട്ടയെ ആകര്‍ഷകമാക്കാനുള്ള ശ്രമവും നടന്നു വരികയാണ്. കോട്ടയുടെപ്രവേശന കവാടവും ഇരുവശവുംഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകളോടും ആകര്‍ഷകമായ പൂച്ചെടികളോടും കൂടിയ റോഡും ഡിസംബര്‍ 24 ന് ഉദ്ഘാടനം ചെയ്യും.

സഞ്ചാരികളേ, ഇനി കാസ്രോട്ടേക്ക് പോന്നോളൂ: ബേക്കല്‍ ഫെസ്റ്റ് നാടിന്റെ അഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൃഷി ഓഫീസുകള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. മത്സരങ്ങള്‍ സംബന്ധിച്ച കൂടുല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കാസര്‍കോട് എം.പി രാജ് മേഹന്‍ ഉണ്ണിത്താന്‍ ആണ് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ മുഖ്യ രക്ഷാധികാരി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരികള്‍. പൊതുജനങ്ങള്‍ക്കും പതിനെട്ട് വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്കും സൊസൈറ്റിയില്‍ അംഗങ്ങളാകാം. വിനോദ സഞ്ചാര മേഖലയിലെ കുതിപ്പിലൂടെ സമഗ്ര വികസനമാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം. കാഞ്ഞങ്ങാടിന്റെ മണ്ണില്‍ വിരുന്നെത്തിയ കലാമേളയെ ജനകീയമാക്കിയ നാട്ടുകാര്‍ക്ക് മുന്നിലേക്ക് ഇതിലൂടെ മറ്റൊരു സുവര്‍ണാവസരം നല്‍കിയിരിക്കുകയാണ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി.

ഭാവിയില്‍ പൊതുജനങ്ങള്‍ക്കും ഏറ്റെടുത്ത് നടത്താം: കലക്ടര്‍

തുടക്കത്തില്‍ ഉദ്യോഗസ്ഥര്‍ മെമ്പര്‍മാരായ സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. ഭാവിയില്‍ ഇത് പൊതുജനങ്ങള്‍ക്ക് ഏറ്റെടുത്ത് നടത്താനുള്ള അവസരമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ബേക്കല്‍ ഫെസ്റ്റിനെ വലിയൊരു ജനകീയ മേളയാക്കാനാണ് ആലോചിക്കുന്നത്. ഊട്ടിയിലൊക്കെ നടക്കുന്നതുപോലെ ഫ്‌ലവര്‍ഷോ നടത്തി അതിലൂടെ ടൂറിസ്റ്റുകള്‍ രണ്ട് ദിവസമെങ്കിലും ജില്ലയില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയിലേക്കെത്തിക്കാന്‍ മേളയിലൂടെ സാധിക്കും. കോട്ടയെ കൂടുതല്‍ മോടിപിടിപ്പിക്കാന്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ലൈറ്റുകളു ക്രിസ്മസ് പ്രതീതി വരുത്തുന്ന നക്ഷത്രങ്ങളും കോട്ടയ്ക്കകത്ത് ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഒരുക്കും. വിവിധ വര്‍ണത്തിലും തരത്തിലുമുള്ള പൂക്കളുടെ പ്രദര്‍ശനവും മേളയില്‍ ഇടം പിടിക്കും. മേളയില്‍ കുടുംബശ്രീ കാസര്‍കോടിന്റെ രുചി പരിചയപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഒരുക്കും. കാസര്‍കോട് 28 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ കലോത്സവത്തെ ജനകീയമാക്കിയ നാട്ടുകാര്‍ ബേക്കല്‍ ഫെസ്റ്റും ഏറ്റെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

അഗ്രി ഹോര്‍ട്ടി ഷോ ആലോചനാ യോഗം ചേര്‍ന്നു

പുതിയതായി ആരംഭിച്ച കാസര്‍കോട് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ കോട്ടയിലും പരിസരത്തും സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി അഗ്രോ ഹോര്‍ട്ടി ഷോ ആലോചനാ യോഗം ചേര്‍ന്നു. ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യ അതിഥിയായി.

ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു ബേക്കല്‍ ഫെസ്റ്റ് പദ്ധതി വിശദീകരിച്ചു. ബി ആര്‍ ഡി സി എം.ഡി ടി.കെ മന്‍സൂര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ്ജ് മത്തായി, പള്ളിക്കര കൃഷി ഓഫീസര്‍ കെ.വേണുഗോപാലന്‍ പ്രസംഗിച്ചു.

ബേക്കല്‍ ഫെസ്റ്റിന് ലോഗോ തരൂ, സമ്മാനം തരാം
ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെ ബേക്കല്‍ കോട്ടയില്‍ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ്അഗ്രി ഹോര്‍ട്ടി ഷെയിലേക്ക് ആകര്‍ഷകമായ ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും. ലോഗോ ഡിസംബര്‍ 10ന് രാവിലെ 11നകം paoksd1@gmail.com മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495431822 ,9446071460.

പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു
ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെ ബേക്കല്‍ കോട്ടയില്‍നടക്കുന്ന ബേക്കല്‍ ഫെസ്റ്റ്അഗ്രി ഹോര്‍ട്ടി ഷോയ്ക്ക് പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എക്സ് ഒഫിഷ്യോ ചെയര്‍മാനും സുകുമാരന്‍ പൂച്ചക്കാട് ചെയര്‍മാനും സെയ്ഫുദ്ദീന്‍ കളനാട് കണ്‍വീനറുമായുള്ള പബ്ലിസിറ്റി കമ്മിറ്റി ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് രൂപീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Uduma, Bekal, Festival, Minister, school, bekal fest will encourage tourism in kasargod;minister E Chandrasekharan
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia