കരിന്തളത്തുനിന്നും ജനങ്ങളുടെ ചെറുത്തുനില്‍പിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കെ.സി.പി.എല്ലിന്റെ ബോക്‌സൈറ്റ് ഖനനം അനന്തപുരത്ത് ആരംഭിക്കാന്‍ നീക്കം; പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത്
Nov 18, 2017, 13:18 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2017) കരിന്തളത്തുനിന്നും ജനങ്ങളുടെ ചെറുത്തുനില്‍പിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കെ.സി.പി.എല്ലിന്റെ ബോക്‌സൈറ്റ് ഖനനം അനന്തപുരത്ത് ആരംഭിക്കാന്‍ നീക്കം. ഇതോടെ പ്രതിഷേധവുമായി പ്രദേശത്തെ ജനങ്ങള്‍ രംഗത്ത് വന്നു. അനന്തപുരത്ത് ബോക്‌സൈറ്റ് ഖനനം ആരംഭിക്കുന്നതിനുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. കരിന്തളത്ത് അടച്ചുപൂട്ടിയ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് കമ്പനിയാണ് ഇവിടെ ബോക്സൈറ്റ് ഖനനം നടത്താന്‍ ശ്രമിക്കുന്നത്.
65 ശതമാനത്തോളം ബോക്‌സൈറ്റ് നിക്ഷേപം അനന്തപുരത്തെ പാറപ്രദേശത്തുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയതായി വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ അബ്ദുര്‍ റഷീദ് അറിയിച്ചിട്ടുണ്ട്. പ്രശസ്തമായ അനന്തപുരം തടാകക്ഷേത്രത്തിന് സമീപത്താണ് ഇപ്പോള്‍ ഖനനം നടത്താന്‍ നീക്കം നടത്തുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഏറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് പ്രതിരോധ വകുപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ഏറനോട്ടിക് ലിമിറ്റഡ് പാര്‍ക്ക് ഉള്‍പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരിന്തളം തലയെടുക്കത്ത് കെസിസിപിഎല്‍ നടത്തി വന്നിരുന്ന ലാറ്ററൈറ്റ് ഖനനം ആറ് മാസം നീണ്ടു നിന്ന ജനകീയ സമരത്തെ തുടര്‍ന്നാണ് അടച്ചു പൂട്ടിയത്. പ്രകൃതിയെയും മണ്ണിനെയും ഗുരുതരമായി ബാധിക്കുന്ന ഖനനം ജില്ലയില്‍ ഒരിടത്തും നടത്താന്‍ പാടില്ലെന്നാണ് നേരത്തെ പരിസ്ഥിതിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതീവരഹസ്യമായാണ് സര്‍വ്വേ പ്രവര്‍ത്തനങ്ങളും മറ്റും പൂര്‍ത്തിയാക്കിയത്. ബോക്‌സൈറ്റ് നിക്ഷേപം ഉണ്ടെന്നതിനുള്ള പരിശോധന പോലും നടന്ന വിവരം വൈകിയാണ് പ്രദേശത്തെ ജനങ്ങള്‍ അറിഞ്ഞത്. ഖനനം നടത്തുന്ന വ്യവസായങ്ങളല്ലാതെ മറ്റൊരു തരത്തിലുള്ള വ്യവസായവും ജില്ലയില്‍ കൊണ്ടുവരാതിരിക്കുന്നത് കടുത്ത അനീതിയാണെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Anandapuram, Bauxite, Hindustan aeronautical, Bauxite Mining in Anandapuram, protest