city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടകളില്‍നിന്നും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

നീലേശ്വരം: (www.kasargodvartha.com 29.10.2019) നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ടൗണിലും പരിസരത്തുമുള്ള കടകളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി സുബൈറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്്.

നിരോധിത പ്ലാസ്റ്റിക് വില്‍പന നടത്തിയ കച്ചവടക്കാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

അമ്പത് മൈക്രോണില്‍ താഴെയുള്ള ക്യാരിബാഗുകള്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും കടകളില്‍നിന്നും ഇപ്പോഴും വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് വില്‍ക്കുകയോ വിതരണം നടത്തുകയോ ചെയ്യണമെങ്കില്‍ നഗരസഭയില്‍ ഒരുമാസത്തേക്ക് 4000 രൂപ നിരക്കില്‍ ഒരുവര്‍ഷത്തേക്ക് 48000 രൂപ ഒന്നിച്ച് അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ ഒരു കാരണവശാലും കടകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

കടകളില്‍നിന്നും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Nileshwaram, Shop, Plastic, Municipality, Raid,  Banned plastic seized from shops

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia